ഈ സൂചനകൾ ഒരിക്കലും അവഗണിക്കരുത്, രോഗം ഗുരുതരമാകും….

ഒരു ഓട്ടോ ഇമ്മ്യൂൺ രോഗമാണ് ആമവാതം. സന്ധിക്കുള്ളിലെ എല്ലുകളെ പൊതിയുന്ന ആഭരണത്തിൽ ഉണ്ടാകുന്ന നീർക്കെട്ടാണ് ആമവാതത്തിന്റെ കാരണം. ഒരുതരത്തിലുള്ള സന്ധിവാതം ആണ് ഇത്. ഓരോരുത്തർക്കും അനുഭവപ്പെടുന്ന ലക്ഷണങ്ങൾ വ്യത്യസ്തമാണ്. എല്ലാ സന്ധിവേദനകളുടെയും പ്രധാന ലക്ഷണം മരവിപ്പാണ്. തളർച്ച, സന്ധികളിലെ മരവിപ്പ്, സന്ധിവേദന, തരിപ്പും എന്നിങ്ങനെ പല ലക്ഷണങ്ങളും കണ്ടുവരുന്നു.

ആമവാതത്തിന്റെ പ്രധാന ലക്ഷണം ക്ഷീണം അഥവാ തളർച്ചയാണ്. തളർച്ച ഉണ്ടാവുമ്പോൾ അത് നിസ്സാരമായി കണക്കാക്കരുത് ആഴ്ചകളോ മാസങ്ങളോ നീണ്ടുനിൽക്കുന്ന തളർച്ച പിന്നീട് മറ്റു ലക്ഷണങ്ങളിലേക്ക് വഴിമാറും. സന്ധികളിൽ മരവിപ്പ് അനുഭവപ്പെടുക ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ അല്ലെങ്കിൽ കുറെ സമയം നിൽക്കുമ്പോഴോ ഇരിക്കുമ്പോഴോ മരവിപ്പ് അനുഭവപ്പെടാം.

കൈകളിലെ സന്ധികളിലാണ് ഇത് കൂടുതലായുംഅനുഭവപ്പെടുന്നത്. ഇങ്ങനെയുണ്ടാകുന്ന മരവിപ്പ് പലപ്പോഴും എനിക്ക് വഴിമാറുന്നു. ആദ്യഘട്ടങ്ങളിൽ വിരലുകളിലും കൈകുഴകളിലും ആണ് വേദന അനുഭവപ്പെടുക പിന്നീട് കാൽപാദം, കണങ്കാൽ, കാൽമുട്ട് എന്നിവിടങ്ങളിലേക്ക് വേദന മാറും. ദേഹം കുത്തി നോവുന്നത് പോലുള്ള വേദനയും, പൊള്ളലേറ്റതുപോലെയുള്ള വേദനയും ഈ രോഗത്തിന്റെ പ്രധാന ലക്ഷണമാണ്.

നടക്കുമ്പോൾ കൈകാലുകളുടെ സന്ധികളിൽ നിന്ന് പൊട്ടുന്നത് പോലുള്ള വേദനയുണ്ടാവാം. സന്ധികൾക്ക് ഉണ്ടാകുന്ന പിരിമുറുക്കവും ബലഹീനതയും സ്വതന്ത്രമായി ചലിക്കാനുള്ള കഴിവിനെ ബാധിക്കുന്നു. സന്ധികൾ ചുവന്നിരിക്കുന്നതും ഇതിൻറെ പ്രധാന ലക്ഷണമാണ്.വളരെ പതിയെ ആരംഭിച്ചു ക്രമേണ പുരോഗമിക്കുന്ന ഈ ലക്ഷണങ്ങൾ ആദ്യമൊക്കെ വന്നും പോയും ഇരിക്കും. എന്നാൽ പിന്നീട് ഇവ അസഹനീയമായി മാറുന്നു. തുടക്കത്തിൽ തന്നെ ഈ രോഗം നിർണയിക്കുവാൻ സാധിച്ചാൽ സങ്കീർണ്ണതകൾ ഒരു പരിധി വരെ ഒഴിവാക്കാൻ കഴിയും. ഇതൊരു നിസ്സാര രോഗമായി കണക്കാക്കരുത്. ഈ രോഗത്തെക്കുറിച്ച് കൂടുതൽ അറിയാനും ചികിത്സാരീതികളെക്കുറിച്ച് മനസ്സിലാക്കാനും ആയി വീഡിയോ മുഴുവനായും കാണുക.