ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് ശരീരത്തിൽ യൂറിക് ആസിഡ് കൂടുന്നത്. 7.2 വരെയാണ് ഇതിൻറെ സാധാരണ അളവെങ്കിലും ആറ് കടന്നാൽ തന്നെ ഒട്ടേറെ ആരോഗ്യപ്രശ്നങ്ങൾക്ക് ഇത് കാരണമാകുന്നു. പലരും ഇത് വളരെ നിസ്സാരമായി കണക്കാക്കുന്നു എങ്കിലും ഇതുമൂലം ഒട്ടനവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുന്നു. യൂറിക് ആസിഡ് വർദ്ധിക്കുന്നതിനുള്ള പ്രധാന കാരണങ്ങൾ ഭക്ഷണക്രമവും വ്യായാമവും ആണ്.
ചിട്ടയായ വ്യായാമം നല്ല രീതിയിൽ മസിലുകൾ ചലിക്കുന്നതിന് സഹായിക്കുന്നു. ഇതുമൂലം യൂറിക് ആസിഡിൻറ് ഉത്പാദനം കുറയുന്നു. ഭക്ഷണരീതിയിൽ ചില മാറ്റങ്ങളും യൂറിക് ആസിഡ് കുറയ്ക്കുന്നതിന് സഹായകമാണ്. ധാരാളമായി ഗ്ലൂക്കോസ് അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടതുണ്ട്. ധാന്യങ്ങളിലെ കാർബോഹൈഡ്രേറ്റുകൾ ഇതിൻറെ അളവ് വർദ്ധിപ്പിക്കുന്നു.
അരി ഗോതമ്പ് കിഴങ്ങ് വർഗ്ഗങ്ങൾ എന്നിവയുടെ ഉപയോഗം കുറയ്ക്കേണ്ടതുണ്ട് പകരം ഇറച്ചി, മുട്ട, മീൻ, പച്ചക്കറികൾ, ഇലക്കറികൾ, പഴവർഗ്ഗങ്ങൾ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് യൂറിക് ആസിഡ് കുറയ്ക്കുന്നതിനു സഹായകമാണ്. പ്യുരിൻ എന്ന പ്രോട്ടീനിന്റെ ദഹന പ്രക്രിയയുടെ ഭാഗമായി ലഭിക്കുന്ന ഉൽപ്പന്നമാണ് യൂറിക് ആസിഡ്. ഇതിൻറെ അളവ് ശരീരത്തിൽ വർദ്ധിക്കുമ്പോൾ സന്ധിവാതം, മുട്ടുവേദന.
മൂത്രാശയത്തിൽ കല്ല് എന്നീ ലക്ഷണങ്ങൾ കാണിക്കുന്നു. ഇവയുടെ അളവ് ക്രമാതീതമായി ഉയരുകയാണെങ്കിൽ ഹൃദ്രോഗങ്ങൾ, വൃക്ക രോഗങ്ങൾ എന്നിവയ്ക്കും കാരണമാവും. ശരീരത്തിന് ഉണ്ടാകുന്ന നിർജലീകരണവും ഇതിന് ഒരു പ്രധാന കാരണം തന്നെ. അതിനാൽ ദിവസവും മൂന്ന് മുതൽ നാല് ലിറ്റർ വരെ വെള്ളം കുടിക്കാൻ ശ്രമിക്കുക. ബേക്കറി സാധനങ്ങൾ സോഡാ പോലുള്ള പാനീയങ്ങൾ എന്നിവ യൂറിക് ആസിഡ് കൂടുന്നതിന് കാരണമാണ്. ഇവയെല്ലാം മിതമായ അളവിൽ മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.