ശരീരം കാണിച്ചു തരുന്ന ഈ അപായ ലക്ഷണങ്ങൾ കിഡ്നി തകരാറിന്റേതാവാം… സൂക്ഷിച്ചാൽ പിന്നീട് ദുഃഖിക്കേണ്ടി വരില്ല…

മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ആന്തരിക അവയവമാണ് വൃക്ക അഥവാ കിഡ്നി. മലിന വസ്തുക്കളെ സംസ്കരിച്ച് ശരീരം വൃത്തിയായി സൂക്ഷിക്കുവാൻ സഹായിക്കുന്നത് കൊണ്ട് തന്നെ ഇതിനെ ശരീരത്തിന്റെ അരിപ്പ എന്ന് വിളിക്കുന്നു. വൃക്കയുടെ പ്രവർത്തനം തകരാറിലായാൽ ആരോഗ്യവും തകരാറിലാകും എന്നതിൽ ഒരു സംശയവുമില്ല. വൃക്കയുടെ താളം തെറ്റിയാൽ ശരീരം കാണിച്ചുതരുന്ന ചില ലക്ഷണങ്ങൾ ഉണ്ട്.

അത് മനസ്സിലാക്കി ഉടൻതന്നെ ചികിത്സ തേടേണ്ടതാണ്. വൃക്ക പ്രശ്നങ്ങൾ ഉണ്ടാകുന്നത് മൂന്നു കാരണങ്ങളാൽ ആണ്. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, പാരമ്പര്യം. ഈ രോഗാവസ്ഥ ഉള്ളവരിൽ കിഡ്നി തകരാറിലാവാൻ സാധ്യത ഏറെയാണ്. കിഡ്നിയുടെ ആരോഗ്യം ക്ഷയിക്കുന്നതിന്റെ പ്രധാനമായ ലക്ഷണം അമിതമായ ക്ഷീണം ആണ്. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയും ഇത് അമിതമായ ക്ഷീണത്തിന് കാരണമാകുന്നു.

ഇതിലുള്ള ഉറക്കം ലഭ്യമാകാത്തതിന്റെ ക്ഷീണവും ഉണ്ടാകും. വൃക്കരോഗം ചർമ്മത്തിലും ചില സൂചനകൾ നൽകുന്നു. ചൊറിച്ചിൽ അലർജി എന്നീ പ്രശ്നങ്ങൾ ഉണ്ടാവാം. ചർമ്മം വല്ലാതെ വരണ്ട ഇരുണ്ടതാവും. ചർമ്മത്തിന്റെ നിറം നഷ്ടമാവുന്നു.കിഡ്നി പ്രശ്നമുണ്ടെങ്കിൽ ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നും എന്നാൽ പോകാൻ മാത്രം മൂത്രം ഉണ്ടാവുകയുമില്ല. കലങ്ങിയ നിറത്തിൽ ആയിരിക്കും മൂത്രം പോവുക. മൂത്രത്തിൽ പത കാണുന്നത് വൃക്കാ രോഗത്തിൻറെ പ്രധാന ലക്ഷണമാണ്.

മൂത്രത്തിലൂടെ അൽബുമിൻ എന്ന പ്രോട്ടീൻ പോകുന്നതിന്റെ ലക്ഷണമാണിത്. പാദങ്ങളിൽ ഉണ്ടാകുന്ന നീരാണ് മറ്റൊരു ലക്ഷണം.ശരീരത്തിലെ ജലാംശം പൂർണ്ണമായും പുറന്തള്ളാൻ സാധിക്കാതെ വരുമ്പോൾ ഇവ പാദങ്ങളിലെ നീരിന് കാരണമാകുന്നു. ഞങ്ങൾ മനസ്സിലാക്കി ശരിയായ സമയത്ത് ചികിത്സ തേടുക. ഇത് പല സങ്കീർണ്ണതകളിൽ നിന്നും ഒഴിവാക്കാൻ സഹായിക്കും. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിന് വീഡിയോ കാണുക.