ഇന്നത്തെ കാലത്ത് പലരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് ഹൃദയത്തിലെ ബ്ലോക്ക്. പണ്ട് പ്രായമായവരിൽ മാത്രം കണ്ടിരുന്ന ഈ പ്രശ്നം ഇന്ന് ഏറ്റവും കൂടുതലായി കാണപ്പെടുന്നത് ചെറുപ്പക്കാരിലാണ്. ബ്ലോക്ക് വരുമ്പോൾ പിന്നീട് അത് അറ്റാക്കിലേക്കും ഹാർട്ട് ഫെയിലിയറിലേക്കും വഴി തെളിയിക്കുന്നു. ജീവിതശൈലിയിൽ വന്ന തെറ്റായ മാറ്റങ്ങളാണ് ഇതിന് പ്രധാനമായും കാരണമാകുന്നത്.
പ്രമേഹം, കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദ്ദം എന്നീ ജീവിതശൈലി രോഗങ്ങളാണ് പ്രധാനമായും ഇതിന് കാരണമാകുന്നത്. പുകവലിയും ഇതിന് പ്രധാനമായ ഒരു കാരണം തന്നെ. അനാരോഗ്യകരമായ ഭക്ഷണ ശീലം, വ്യായാമ കുറവ്, ഉറക്കമില്ലായ്മ, മാനസിക സമ്മർദ്ദം എന്നിവയെല്ലാമാണ് പ്രധാനമായും ജീവിതശൈലി രോഗങ്ങൾക്ക് വഴി തെളിയിക്കുന്നത്.
ബ്ലോക്ക് വരാതിരിക്കാൻ ഭക്ഷണ നിയന്ത്രണം അത്യാവശ്യമാണ്. കൊളസ്ട്രോൾ സാധ്യത വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കണം. എണ്ണ പലഹാരങ്ങൾ, ബേക്കറി പദാർത്ഥങ്ങൾ, ചുവന്ന ഇറച്ചികൾ ഇവയെല്ലാം മിതമായ അളവിൽ മാത്രം ഉപയോഗിക്കുക. വ്യായാമം ജീവിതത്തിൻറെ ഭാഗമായി മാറ്റുന്നത് പല രോഗങ്ങളിൽ നിന്നും നേടാൻ സഹായിക്കും. ദിവസവും അരമണിക്കൂർ എങ്കിലും വ്യായാമത്തിനായി മാറ്റിവയ്ക്കണം. ഇതെല്ലാം ചെയ്താലും ചിലരിൽ ബ്ലോക്ക് ഉണ്ടാവാറുണ്ട്.
ഈ ബ്ലോക്ക് അറ്റാക്കായി മാറിയേക്കാം. അങ്ങനെയുണ്ടായാൽ പെട്ടെന്ന് തന്നെ മെഡിക്കൽ സഹായം തേടണം. നെഞ്ചുവേദന, ശ്വാസതടസ്സം, നടക്കുമ്പോൾ നെഞ്ചിൽ ഒരു പിടുത്തം, കോണിപ്പടികൾ കയറുമ്പോൾ ശ്വാസംമുട്ടൽ ഇവയൊന്നും അത്ര നിസ്സാരമായി കണക്കാക്കരുത്. നേരത്തെ ചികിത്സ തേടിയാൽ മരണത്തിൽ നിന്നു തന്നെ രക്ഷപ്പെടാൻ സാധിക്കുന്ന ഒരു അവസ്ഥയാണ് ഹാർട്ട് ബ്ലോക്ക്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.