ശരീരത്തിൽ യൂറിക് ആസിഡ് ഉയരുന്നതിന് കാരണം ഇവയൊക്കെയാണ്.. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട….

ഇന്ന് പലരിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് യൂറിക് ആസിഡ് ഉയരുന്നത്. പ്യൂരിൻ എന്ന പ്രോട്ടീനിന്റെ ദഹനപ്രക്രിയയുടെ ഭാഗമായി ലഭിക്കുന്ന ഉൽപ്പന്നമാണ് യൂറിക് ആസിഡ്. ഈ പ്രവർത്തിയിൽ എന്തെങ്കിലും തടസ്സം നേരിടുകയോ, ഇവ കൃത്യമായി അലിഞ്ഞു മൂത്രത്തിലൂടെ പോകാതിരിക്കുകയോ ചെയ്യുമ്പോഴാണ് ശരീരത്തിൽ യൂറിക് ആസിഡിന്റെ അളവ് വർദ്ധിക്കുന്നത്.

ചില ഭക്ഷണങ്ങളും യൂറിക് ആസിഡ് കൂടുന്നതിന് കാരണമാവാം. തലച്ചോർ കരൾ കുടൽ എന്നിവ അടങ്ങിയ അവയവമാസം, ചില ചെറു മത്സ്യങ്ങൾ, സോഫ്റ്റ് ഡ്രിങ്കുകൾ, ബേക്കറി പദാർത്ഥങ്ങൾ, മദ്യപാനം ഇവയെല്ലാം ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് വർദ്ധിപ്പിക്കുന്നു. ഇതുമൂലം ശരീരത്തിൽ ചില ലക്ഷണങ്ങൾ പ്രകടമാകാറുണ്ട്. മുട്ടുവേദന, മൂത്രാശയത്തിലെ കല്ല്, സന്ധിവാതം ഇവയെല്ലാമാണ് .

പ്രധാന ലക്ഷണങ്ങൾ. യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കുന്നതിനായി ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. മദ്യപാനം പൂർണമായും നിർത്തുക. വിറ്റാമിൻ സി കൂടുതലുള്ള നാരങ്ങ ഓറഞ്ച് പോലുള്ള ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. നാരുകൾ അടങ്ങിയിട്ടുള്ള ആഹാരം കഴിക്കാൻ ശ്രദ്ധിക്കണം. ഇലക്കറികളും പച്ചക്കറികളും ഭക്ഷണത്തിൻറെ പ്രധാന ഭാഗമാക്കുക. ആരോഗ്യമുള്ള ശരീരത്തിന് വളരെ അത്യാവശ്യമായ ഒന്നാണ് വെള്ളം. ധാരാളം വെള്ളം കുടിക്കുന്നത് മൂലം .

യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാം. സാധാരണയായി 4-7mg/dl ആയിരിക്കും യൂറിക്കാസിഡിന്റെ അളവ്. രക്ത പരിശോധനയിലൂടെയാണ് ഈ രോഗം കണ്ടെത്തുന്നത്. മൂത്രാശയ രോഗമുള്ളവരിൽ ഇത് ഉണ്ടാവാനുള്ള സാധ്യത ഏറെയാണ്. തുടക്കത്തിൽ തന്നെ ശ്രദ്ധിച്ചാൽ ആഹാരത്തിലൂടെ ഇവ നിയന്ത്രിക്കാൻ സാധിക്കും. പക്ഷേ ശ്രദ്ധിക്കപ്പെടാതെ പോയാൽ ഇത് പല രോഗങ്ങൾക്കും കാരണമാവും. ഈ രോഗത്തെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *