ഈ രോഗത്തിന് ഇനി ചികിത്സ വേണ്ട കരുതൽ മതി…

കാലിലെ വെയ്നുകൾ അഥവാ രക്തക്കുഴലുകൾ വീർത്ത് തടിച്ച് പാമ്പിനെ പോലെ കാണപ്പെടുന്ന ഒരു അവസ്ഥയാണ് വെരിക്കോസ് വെയിൻ. വളരെയധികം ആളുകളിൽ ഈ അവസ്ഥ കണ്ടുവരുന്നുണ്ട്. കാൽ വേദന കാൽ കഴപ്പ് ഞരമ്പുകൾ പൊട്ടി രക്തം വരുക തൊലിയിലെ നിറവ്യത്യാസം എന്നിങ്ങനെ പല ലക്ഷണങ്ങളും ഉണ്ട്. എല്ലാ വെരിക്കോസ് വെയിനിനും ചികിത്സ തേടേണ്ട ആവശ്യമില്ല.

ചിലരിൽ ഇത് വെറും സൗന്ദര്യ പ്രശ്നമായി നിലനിൽക്കും. എന്നാൽ ഈ ലക്ഷണങ്ങൾ കാണുന്നവർ തീർച്ചയായും ഇത് ചികിത്സിക്കേണ്ടതുണ്ട്. ആഹാര രീതിയിലെ പ്രശ്നം കൊണ്ടുമാത്രമല്ല ഈ രോഗം വരുന്നത്. സ്ഥിരമായി നിൽക്കുന്ന ജോലികൾ ചെയ്യുന്നവരിൽ, അമിതവണ്ണം ഉള്ളവരിൽ, രോഗത്തിന്റെ പാരമ്പര്യം ഉള്ളവരിലും ഇത് കണ്ടുവരുന്നുണ്ട്. എന്നാൽ ഗർഭാവസ്ഥ സമയത്ത് ഒട്ടുമിക്ക സ്ത്രീകളിലും ഈ രോഗം ഉണ്ടാവുന്നുണ്ട്.

പ്രസവാനന്തരം മാറുകയും ചെയ്യുന്നു. ഇതിന് പ്രത്യേക ചികിത്സയൊന്നും തേടേണ്ടതില്ല. അമിതഭാരം കുറയ്ക്കാനായി ആരോഗ്യകരമായ ഭക്ഷണ ശീലം പിന്തുടരണം. കൃത്യമായ വ്യായാമത്തിലൂടെയും ഭക്ഷണത്തിലൂടെയും അമിതവണ്ണം കുറയ്ക്കാൻ സാധിക്കും അതുവഴി ഈ രോഗം വരാനുള്ള സാധ്യത കുറയ്ക്കാം. ഈ രോഗമുള്ളവർ ഇരിക്കുമ്പോൾ കാലുകൾ ഉയരത്തിൽ കേറ്റി വെക്കേണ്ടതാണ്.

കുറേസമയം ഇരിക്കുന്നതും നിൽക്കുന്നതും കാലിലെ വെയിനുകൾക്ക് ദോഷം ചെയ്യും. ഈ രോഗം ചികിത്സിക്കുന്നതിന് മുന്നേ ഇത് വരാനുള്ള കാരണം കണ്ടെത്തേണ്ടതുണ്ട് അതിനനുസരിച്ച് വേണം ചികിത്സ തേടാൻ. ശരിയായ രോഗനിർണയത്തിലൂടെ നമുക്ക് തന്നെ ഈ രോഗത്തിന് പരിഹാരം കാണാൻ സാധിക്കും. എല്ലാ വെരിക്കോസ് വെയിനിനും സർജറിയുടെ ആവശ്യം വേണമെന്നില്ല. തുടക്കക്കാർക്ക് ചില ഒറ്റമൂലികൾ ഉപയോഗിച്ച് ഈ രോഗത്തെ മാറ്റാം. കൂടുതൽ അറിവുകൾക്കായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *