തലയിലെ താരൻ അകറ്റാൻ ഇതിലും എളുപ്പവഴികൾ വേറെയില്ല…

ഇന്നത്തെ കാലത്ത് യുവതി യുവാക്കളെ ഏറ്റവും അധികം ബുദ്ധിമുട്ടിലാക്കുന്ന ഒന്നാണ് തലയിലെ താരൻ. ഇത് കൂടി കഴിഞ്ഞാൽ മുടികൊഴിച്ചിൽ മുടി പൊട്ടൽ എന്നിവ കാണാറുണ്ട്. താരൻ അകറ്റുന്നതിനായി വിപണിയിൽ ഒട്ടേറെ ഉൽപ്പന്നങ്ങൾ ലഭ്യമാണ് എന്നാൽ കെമിക്കലുകൾ അടങ്ങിയ ഇവയ്ക്ക് പാർശ്വഫലങ്ങളും ഉണ്ടാവും. മുടിയുടെ ആരോഗ്യത്തെ ഇവ ബാധിച്ചേക്കാം.

അതുകൊണ്ടുതന്നെ പ്രകൃതിദത്തമായ രീതിയിൽ ഇവ ചികിത്സിച്ചു മാറ്റുന്നതാണ് ഏറ്റവും ഉത്തമം. താരൻ അകറ്റുന്നതിനുള്ള ചില ടിപ്പുകൾ നമുക്ക് പരിചയപ്പെടാം. ഒലിവ് ഓയിൽ ചൂടാക്കി എല്ലാ ദിവസവും കുളിക്കുന്നതിന് അരമണിക്കൂർ മുൻപ് മുടിയിലും തലയോട്ടിയിലും നന്നായി തേച്ചു പിടിപ്പിക്കുക. കുളിക്കുന്ന സമയത്ത് മുഖത്ത് ആവാതെ കഴുകി കളയുക.

കടകളിൽ ലഭിക്കുന്ന ഷിയാ ബട്ടർ തലയിൽ നന്നായി തേച്ചുപിടിപ്പിച്ച് തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയുക. ഇതും താരൻ അകറ്റാൻ വളരെയധികം സഹായിക്കും. വെളിച്ചെണ്ണ നന്നായി തിളപ്പിച്ച് അതിലേക്ക് കുറച്ച് പച്ചക്കർ പ്പൂരം ചേർത്തു കൊടുക്കുക ചൂടാറിയതിനു ശേഷം ഇത് തലയിൽ നന്നായി തേച്ചുപിടിപ്പിക്കുക ഇങ്ങനെ ചെയ്യുന്നത് മുഴുവനായും മാറുന്നതിനു സഹായിക്കും. അടുത്തൊരു പ്രതിവിധിയാണ്.

നെല്ലിക്ക നന്നായി ഇടിച്ച് പിഴിഞ്ഞ് നീര് എടുക്കുക അതിലേക്ക് കുറച്ചു തൈര് ചേർത്ത് തലയോട്ടിയിൽ നന്നായി തേക്കുക. 10 മിനിറ്റിനു ശേഷം ഇത് നന്നായി കഴുകി കളയാവുന്നതാണ്. അടുത്തതായി തുളസിയിലയും വെറ്റിലയും എണ്ണയിൽ ഇട്ട് നന്നായി മൂപ്പിച്ച് ആ എണ്ണ ദിവസവും ഉപയോഗിക്കുന്നത് താരൻ പോകാനുള്ള നല്ലൊരു പ്രതിവിധിയാണ്. തേങ്ങാപ്പാലും ചെറുനാരങ്ങയും കലർത്തി തലയോട്ടിയിലും മുടിയിലും നന്നായി തേച്ചുപിടിപ്പിക്കുന്നത് താരൻ പൂർണമായും അകറ്റാൻ സഹായകമാണ്. കൂടുതൽ ടിപ്പുകൾ അറിയുന്നതിന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *