മഴക്കാലത്ത് തുണി ഉണക്കാൻ ഇതിലും എളുപ്പവഴി വേറെയില്ല….

മഴ എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്നാണ്. ശരീരത്തിനും മനസ്സിനും കുളിർമയേകുന്ന മഴക്കാലത്ത് നമ്മൾ നേരിടുന്ന ഒരു പ്രശ്നമാണ് വസ്ത്രങ്ങൾ ഉണങ്ങാതിരിക്കുക. തുണികൾ ശരിയായി ഉണങ്ങാതിരിക്കുമ്പോൾ പല ചർമ്മ പ്രശ്നങ്ങൾക്കും കാരണമാകുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വസ്ത്രങ്ങളിലെ ഫംഗസ് അണുബാധ അല്ലെങ്കിൽ പൂപ്പൽ വളർച്ച. നല്ലോണം ഉണങ്ങാത്ത തുണികൾ അലമാരയിൽ.

സൂക്ഷിക്കുകയാണെങ്കിൽ അതിൽ വെളുത്ത നിറത്തിലുള്ള പൊടി പോലെ കാണാവുന്നതാണ് ഇതാണ് ഫംഗസ് ബാധ. നനഞ്ഞ വസ്ത്രങ്ങളിൽ ആണ് ഇത് എളുപ്പത്തിൽ ഉണ്ടാവുന്നത്. വായുവിൽ ഈർപ്പം കൂടുതൽ ആകുമ്പോൾ വസ്ത്രങ്ങൾ പൂർണ്ണമായും ഉണങ്ങില്ല ഇത് ഫംഗസ് വളരുന്നതിന് കാരണമാകുന്നു. സൂര്യ പ്രകാശം ഉണ്ടെങ്കിൽ വസ്ത്രങ്ങളിലുള്ള ഈർപ്പം വളരെ എളുപ്പത്തിൽ നീക്കം ചെയ്യാൻ സാധിക്കും.

ഫ്ലാറ്റുകളിലും മറ്റും താമസിക്കുന്നവർക്ക് ഇത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. തുണികൾ ഉണങ്ങുന്നതിന് റൂമുകളിൽ മാത്രമാണ് വിരിച്ചിടാൻ സാധിക്കുക. മുഴുവൻ തുണികളും ഉണക്കുന്നതിനായി ആമസോൺ പോലുള്ള ഓൺലൈൻ വിപണിയിൽ ലഭ്യമാകുന്ന സ്റ്റാൻഡ് ഉപയോഗിക്കാവുന്നതാണ്. ഈ സ്റ്റാൻഡിൽ ഒട്ടനവധി തുണികൾ ഉണക്കാൻ സാധിക്കും.

ഷർട്ടുകൾ ഹാങ്ങറുകളിലാക്കി ഇതിൽ തൂക്കിയിടാവുന്നതാണ്. പുതപ്പുകളും വിരിപ്പുകളും വരെ വാഷിംഗ് മെഷീനിൽ ഉണക്കിയതിനു ശേഷം ഇതിൽ വിരിച്ചിടാവുന്നതാണ്. റൂമുകളിൽ ഫാനിന്റെ ചുവട്ടിലായി ഈ സ്റ്റാൻഡ് വയ്ക്കാം. ആവശ്യം കഴിഞ്ഞാൽ ഇത് മടക്കി എവിടെ വേണമെങ്കിലും സൂക്ഷിച്ച് വയ്ക്കാവുന്നതാണ്. കുറച്ച് സ്ഥലം ഉള്ളവർക്കും ഈ സ്റ്റാൻഡ് ഉപയോഗമാണ്. ഒരുപാട് തുണികൾ ഈ ഒറ്റ സ്റ്റാൻഡിൽ ഇട്ട് ഉണക്കി എടുക്കാം. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *