പ്രായഭേദമന്യേ എല്ലാവരിലും കണ്ടുവരുന്ന ഒന്നാണ് പേൻ ശല്യം.തൊലിപ്പുറമേ ജീവിക്കുന്ന ഒരു പരാന്ന ജീവിയാണ് പേൻ. കൂടുതലും പെൺകുട്ടികളിലാണ് ഇത് കാണുന്നത്. നീണ്ട ഇടതുർത്ത മുടിയിഴകളിൽ ഇതിന് വളരാൻ എളുപ്പമാണ്.വൃത്തി ഇല്ലാത്ത മുടി, വ്യക്തി ശുചിത്വമില്ലായ്മ എന്നിവയുടെ ലക്ഷണം കൂടിയാണ് തലയിലെ പേൻ. കുട്ടികളിലാണ് ഇത് കൂടുതലും കാണപ്പെടുന്നത് .
ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് തേൻ വേഗം സഞ്ചരിക്കുന്നു. തലയിൽ അസഹനീയമായ ചൊറിച്ചിൽ ഇവ ഉണ്ടാക്കുന്നു. തലയോട്ടിയിൽ നിന്ന് രക്തം ഊറ്റി കുടിക്കുന്നതാണ് ഇവരുടെ പ്രധാന ആഹാരം. ഇത് കുട്ടികളിൽ വിളർച്ച പോലുള്ള രോഗങ്ങൾ ഉണ്ടാക്കുന്നു. ഇതിനെ പലരും വളരെ നിസ്സാരമായാണ് കണക്കാക്കുന്നത്. ഇവയെ നശിപ്പിച്ചില്ലെങ്കിൽ മറ്റു പല ആരോഗ്യപ്രശ്നങ്ങൾക്കും ഇവ കാരണമാകും.
ചില പ്രകൃതിദത്ത മാർഗങ്ങളും വീട്ടുവൈദ്യങ്ങളും ഇതിന് സഹായിക്കുന്നു. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു രീതിയാണിത്. ഒരു പാത്രത്തിൽ കുറച്ചു വെള്ളം എടുക്കുക അതിലേക്ക് ഒരു സ്പൂൺ ഉപ്പ് ഇടുക. നന്നായി ഇളക്കി യോജിപ്പിച്ചതിനു ശേഷം അതിലേക്ക് അല്പം വിനാഗിരി ഒഴിച്ചു കൊടുക്കുക. ഇവ ഒരു ബോട്ടിലിൽ ആക്കി ഒരു സ്പ്രേ പോലെ യൂസ് ചെയ്യാവുന്നതാണ്. അല്ലെങ്കിൽ ഒരു കോട്ടൺ പഞ്ഞിയിൽ മുക്കി തലയുടെ ഭാഗങ്ങളിൽ തൊട്ടുകൊടുത്താലും മതിയാവും. തലയോട്ടിയിലും മുടിയിലും നന്നായി തൊട്ടു കൊടുക്കണം.
കുറച്ചുസമയത്തിനുശേഷം ഇത് നന്നായി കഴുകി കളയുക. പേൻ ശല്യം പരമാവധി കുറയ്ക്കാൻ ഈ മിശ്രിതം സാധിക്കും. ഇത് ഒന്നിൽ കൂടുതൽ തവണ ഉപയോഗിക്കുകയാണെങ്കിൽ തലയിലെ പേൻ മുഴുവനായും ഇല്ലാതാകും . നമുക്ക് സുലഭമായി ലഭിക്കുന്ന ഇത്തരം വസ്തുക്കൾ ഉപയോഗിക്കുന്നതാണ് ഏറ്റവും ഉത്തമം. മറ്റു മരുന്നുകൾ ഉപയോഗിക്കുന്നത് ചിലപ്പോൾ മുടിയുടെ ആരോഗ്യത്തെ ബാധിച്ചേക്കാം. ഇതിനെപ്പറ്റി കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.