മുഖം തിളങ്ങാൻ ഇതിലും നല്ല മാർഗ്ഗമില്ല.. ഇതൊന്ന് ഉപയോഗിച്ചു നോക്കൂ..

തിളക്കമുള്ള ഒരു ചർമം സ്വന്തമാക്കാനായി ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാവില്ല. അതിനായി വിപണിയിൽ എത്തുന്ന എല്ലാം പരീക്ഷിച്ചു നോക്കുന്നത് പതിവാണ്. അങ്ങനെ എത്തുന്ന എല്ലാ പദാർത്ഥങ്ങളിലും രാസവസ്തുക്കൾ അടങ്ങിയിരിക്കും അവ ഗുണത്തേക്കാളും കൂടുതൽ ദോഷമാണ് നമ്മുടെ ചർമത്തിന് ഉണ്ടാക്കുന്നത്. മനോഹരമായ ചർമം സ്വന്തമാക്കാൻ ആയി എത്ര സമയം ചിലവാക്കാനും.

പൈസ ചെലവാക്കാനും ഓരോരുത്തരും തയ്യാറാണ്. പ്രകൃതിദത്ത സൗന്ദര്യ മാർഗങ്ങൾ ഉപയോഗിച്ച് തിളക്കമുള്ള ചർമം നേടാൻ സാധിക്കും. നിരവധി മാർഗ്ഗങ്ങൾ നമുക്ക് ചുറ്റുമുണ്ട്. സ്വാഭാവികമായ സൗന്ദര്യ സംരക്ഷണത്തിനായി ഭക്ഷണരീതിയിൽ മാറ്റം വരുത്തേണ്ടതാണ്. പഴങ്ങളും പച്ചക്കറികളും കൂടുതലായും ഉൾപ്പെടുത്തുക. ആരോഗ്യകരമായ ഭക്ഷണ ശീലവും വ്യായാമവും ശരീരത്തിന് മാത്രമല്ല ചർമ്മത്തിനും നല്ലതാണ്.

തിളക്കമാർന്ന ചർമം നേടുന്നതിനായി അടുക്കളയിൽ തന്നെ ലഭ്യമാകുന്ന ചില പദാർത്ഥങ്ങൾ പരീക്ഷിക്കാവുന്നതാണ് ഈ പ്രകൃതിദത്ത മാർഗങ്ങൾ കൊണ്ട് ചർമ്മത്തിന് ഒരു ദോഷവും ഉണ്ടാവില്ല. വൈറ്റമിൻ സി അടങ്ങിയ പഴങ്ങൾ ആഹാരത്തിൽ കൂടുതലായി ഉൾപ്പെടുത്തുന്നത് ചർമ്മത്തിളക്കത്തിന് സഹായിക്കുന്നു. മുഖത്തുണ്ടാവുന്ന കുരുക്കൾ കരിവാളിപ്പ് ചുളിവ് എന്നിവ നമ്മളെ ഏറെ ആശങ്കയിൽ ആക്കുന്നു. നമ്മുടെ വീട്ടിൽ ലഭ്യമാവുന്ന ചില പദാർത്ഥങ്ങൾ ഇത് ഇല്ലാതാക്കാൻ സഹായിക്കും.

ചില വ്യായാമരീതികൾ യോഗാസനങ്ങൾ എന്നിവ ചർമത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും യുവത്വം നിലനിർത്താനും സഹായം ആകുന്നു. ശരീരത്തിൽ ഏറ്റവും കൂടുതലായി കാണുന്നതാണ് വെള്ളം. നന്നായി വെള്ളം കുടിക്കുന്നത് ചർമ്മത്തിന്റെ തിളക്കം വർദ്ധിക്കാനും ആരോഗ്യത്തിനും നല്ലതാണ്. പ്രകൃതിദത്തമായ രീതിയിൽ ചില പൊടിക്കൈകൾ ഉപയോഗിച്ച് മുഖം സുന്ദരമാക്കാൻ കഴിയുമെങ്കിൽ അതാവും ഏറ്റവും ഉത്തമം. ചർമ്മത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും സഹായിക്കുന്ന ചില പൊടിക്കൈകൾ ഈ വീഡിയോയിൽ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *