ചൊറിയണം കഴിച്ചാൽ പലതുണ്ട് ഗുണങ്ങൾ.. ഇത് അറിയുന്ന ആരും ഇനി ഈ ചെടി പിഴുതുകളയില്ല..

പാടത്തും പറമ്പുകളിലും ധാരാളമായി കണ്ടുവരുന്ന ഒരു ചെടിയാണ് ചൊറിയണം. ഗ്രാമപ്രദേശങ്ങളിൽ ആണ് ഇത് കൂടുതലായി കാണുന്നത്. കൊടുത്തുവാ എന്നും കടിയൻ തുമ്പ എന്നും വിളിക്കാറുണ്ട്. ഇതിൻറെ ഇലകൾ സ്പർശിച്ചാൽ ചൊറിച്ചിൽ ഉണ്ടാകുമെങ്കിലും ആരോഗ്യപരമായ ഗുണത്തിൽ ഇവ വളരെ മുന്നിലാണ്. ശരീരത്തിലെ ടോക്സിനുകളെ നീക്കം ചെയ്യാൻ ഇതിൻറെ ഇലകൾ ഉപയോഗിക്കാവുന്നതാണ്.

രക്തശുദ്ധി വരുത്താൻ വളരെ നല്ലതാണ്. ധാരാളം കാൽസ്യം അടങ്ങിയിട്ടുള്ള ചൊറിയണത്തിന്റെ ഇലകൾ സന്ധിവാതം, എല്ല് തേയ്മാനം എന്നിവയ്ക്കുള്ള നല്ല പരിഹാരം തന്നെയാണ്. അയൺ സമ്പുഷ്ടമായ ഈ ചെടി വിളർച്ച പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വളരെ ഉത്തമമാണ്. ഇത് കഴിക്കുന്നത് മൂലം രക്ത വർദ്ധനവ് ഉണ്ടാകുന്നു. ജീവിതശൈലി രോഗങ്ങളായ കൊളസ്ട്രോൾ പ്രമേഹം .

എന്നിവയ്ക്കുള്ള ശാശ്വത പരിഹാരം കൂടിയാണ് ചൊറിയണം എന്ന ഈ ചെടി. പ്രമേഹം നിയന്ത്രിക്കുന്നതിനും എൽഡിഎൽ എന്ന ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ഹൃദയത്തിൻറെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഇത് ഒരുപാട് സഹായിക്കുന്നു. രക്തപ്രവാഹം ശക്തിപ്പെടുത്തുന്നതിലൂടെ കൈകാലുകളിൽ ഉണ്ടാകുന്ന വേദന ഇല്ലാതാക്കാൻ ഇതിന് സാധിക്കും. സ്ത്രീകൾക്ക് ഉണ്ടാകുന്ന ആർത്തവ സംബന്ധമായ പ്രശ്നങ്ങൾക്ക് നല്ലൊരു പരിഹാരം കൂടിയാണ് ചൊറിയണം.

അമിതഭാരം കുറയ്ക്കുന്നതിനും ശരീരത്തിന് കൊഴുപ്പുകൾ ഇല്ലാതാക്കാനും വയറിൻറെ അസ്വസ്ഥതകൾ പരിഹരിക്കാനും ഇത് ഉപയോഗിക്കാവുന്നതാണ്. ഗ്യാസ്, അസിഡിറ്റി, മലബന്ധം എന്നിവയ്ക്കുള്ള ശാശ്വത പരിഹാരം കൂടിയാണ് ഇതിൻറെ ഇലകൾ. യൂറിനറി ഇൻഫെക്ഷൻ, മൂത്രശയത്തിലെ കല്ല് തുടങ്ങിയ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ ഈ ഇല ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കാവുന്നതാണ്. ഈ ചെടിയുടെ ഗുണങ്ങളും ഉപയോഗങ്ങളും അറിയുന്നതിനായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *