വീട് മുഴുവനും സുഗന്ധം പരത്താൻ ചെറുനാരങ്ങയുടെ തൊലി മതി, ഇതാ ഒരു കിടിലൻ ഐഡിയ…

എല്ലാവർക്കും ഉപകാരപ്രദമാകുന്ന ചില ടിപ്പുകൾ ആണ് ഈ വീഡിയോയിലൂടെ പറയുന്നത്. കിച്ചണിലും ബാത്റൂമിൽ എല്ലാം ചില സമയങ്ങളിൽ ദുർഗന്ധം ഉണ്ടാവാറുണ്ട്. നമ്മൾ എത്ര തന്നെ തുടച്ചാലും പൂർണമായും അതിൽ നിന്നും ദുർഗന്ധം മാറുകയില്ല. ബാത്റൂമിൽ നിന്നും ചില സമയങ്ങളിൽ വളരെയധികം ദുർഗന്ധം വരാറുണ്ട് പ്രത്യേകിച്ചും ഗസ്റ്റുകൾ വീട്ടിലേക്ക് വരുമ്പോഴാണ് ഇത്തരത്തിൽ ഉണ്ടാവുക.

ബാത്റൂമിലെ ദുർഗന്ധം മാറ്റുന്നതിനായി നാരങ്ങയുടെ തൊലിയാണ് വേണ്ടത്. രണ്ടോ മൂന്നോ നാരങ്ങയുടെ തൊലി എടുത്തതിനുശേഷം കുറച്ചു കർപ്പൂരത്തിന്റെ ഗുളികകൾ കൂടി എടുക്കുക. ചെറിയ ഹോളുകളുള്ള നെറ്റിന്റെ ഒരു തുണി കഷണം എടുത്ത് അതിലേക്ക് ഇവ ഇടുക. നല്ലവണ്ണം ടൈറ്റായി കെട്ടിയതിനു ശേഷം ബാത്റൂമിലെ ഫ്ലാഷ് ടാങ്കിൽ ഇത് ഇട്ടുകൊടുക്കുക.

ഓരോ തവണ നമ്മൾ ഉപയോഗിക്കുമ്പോഴും ഫ്രഷ് അടിക്കുമ്പോഴും നാരങ്ങയുടെയും കർപ്പൂരത്തിന്റെയും മണം ബാത്റൂമിൽ ഉണ്ടാകും. ഡൈനിങ് ടേബിളിലും കിച്ചൻ സ്ലാബിലും ഉള്ള സ്മെല്ല് മാറ്റുന്നതിനായി ഒരു പാത്രത്തിൽ കുറച്ചു വെള്ളം തിളപ്പിക്കുക അതിലേക്ക് നാരങ്ങയുടെ തൊലികൾ ഇട്ടുകൊടുക്കുക. കുറച്ച് സമയം അത് വെള്ളത്തിൽ കിടന്നു തിളയ്ക്കുമ്പോൾ നാരങ്ങയുടെ പ്രത്യേക മണം വെള്ളത്തിലേക്ക് ലഭിക്കും.

നന്നായി തിളച്ചു കഴിയുമ്പോൾ ഒരു അരിപ്പയിലൂടെ അത് അരിച്ചു ഒഴിക്കുക. പിന്നീട് ആ വെള്ളത്തിലേക്ക് കർപ്പൂരത്തിന്റെ ഗുളികകൾ കൂടി ചേർത്തു കൊടുക്കണം. ഇവ രണ്ടും നന്നായി യോജിപ്പിച്ചതിനു ശേഷം ഒരു ബോട്ടിലിൽ ആക്കി സൂക്ഷിക്കാവുന്നതാണ്. ഡൈനിങ് ടേബിളും കിച്ചൻ സ്ലാബും തുടക്കുന്നതിനായി ഈ വെള്ളം തന്നെ ഉപയോഗിക്കാവുന്നതാണ്. നല്ല മണം ഉണ്ടാവാനും ഈച്ചകളെ അകറ്റാനും ഈ രീതി ഉത്തമമാണ്. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണൂ.