വെളുത്ത തിളക്കമുള്ള പല്ലുകൾ ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാവുകയില്ല. സുന്ദരമായ പല്ലുകൾ സുന്ദരമായ ചിരിയുടെ രഹസ്യം കൂടിയാണ്. എന്നാൽ പല ആളുകളും നേരിടുന്ന സൗന്ദര്യ പ്രശ്നമാണ് പല്ലുകളിലെ മഞ്ഞനിറം. മഞ്ഞനിറത്തിലുള്ള കറ പല്ലിൽ അടിഞ്ഞു കൂടുന്നത് പലരെയും ബുദ്ധിമുട്ടിലാക്കുന്നു. വില കൂടിയ ചില പേസ്റ്റുകൾ ഉപയോഗിച്ച് പല്ല് തേക്കുന്നത് കൊണ്ട് പോലും ഇതിനുള്ള പരിഹാരം ലഭിക്കുന്നില്ല എന്നതാണ് വാസ്തവം.
ചില ആളുകളിൽ ഉണ്ടാകുന്ന ഒരു പ്രശ്നമാണ് ചില ഭക്ഷണങ്ങൾ കഴിക്കുമ്പോൾ പല്ല് കോച്ച് പിടിക്കുന്നത്. ഇവയൊക്കെ പരിഹരിക്കുന്നതിനുള്ള ചില മാർഗങ്ങളാണ് ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത്. നമ്മുടെ വീടുകളിൽ സുലഭമായി ലഭിക്കുന്ന ഒന്നാണ് പേരയില, പേരയുടെ തളിരിലകൾ എടുത്ത് നന്നായി കഴുകി വൃത്തിയാക്കുക ഇത് ഉപയോഗിച്ച് വെള്ളം തിളപ്പിച്ച് ഇളം ചൂടോടുകൂടി കവിൾ കൊള്ളുക.
മോണ വളരെ സ്ട്രോങ്ങ് ആവാനും പല്ലിലെ കോച്ച് പിടുത്ത മാറ്റാനും ഏറ്റവും നല്ലൊരു പരിഹാരമാർഗ്ഗമാണിത്. പല്ലിലെ മഞ്ഞനിറ മാറ്റാനായി ചെറിയ ജീരകം പൊടിച്ചെടുക്കുക അതിലേക്ക് അല്പം വെളിച്ചെണ്ണയോ നല്ലെണ്ണയോ ചേർത്തു കൊടുക്കുക അടുത്തതായി അതിലേക്ക് കുറച്ചു ഉപ്പു കൂടി ചേർത്തു കൊടുക്കണം. ചെറിയ തക്കാളി എടുത്ത് അതിൻറെ നീര് അതിലേക്ക് പിഴിഞ്ഞ് കൊടുക്കുക.
ഇവയെല്ലാം നന്നായി ഇളക്കി യോജിപ്പിച്ച് അത് ഉപയോഗിച്ച് വേണം ബ്രഷ് ചെയ്യുവാൻ. തുടർച്ചയായി കുറച്ചു ദിവസം ഇത് ചെയ്യുന്നത് പല്ലിലെ മഞ്ഞക്കറ പൂർണമായി അകറ്റാനും പല്ല് നന്നായി വെളുത്തു കിട്ടുവാനും സഹായകമാകുന്നു. പ്രകൃതിദത്തമായ രീതി ആയതുകൊണ്ട് തന്നെ ആർക്കുവേണമെങ്കിലും ഇത് ഉപയോഗിക്കാവുന്നതാണ്. കൂടുതൽ അറിവുകൾക്കായി വീഡിയോ കാണൂ.