Kalidas Shared Happy Moments : മലയാളികൾ ഒന്നടങ്കം ഒരുപാട് സ്നേഹിക്കുന്ന താര കുടുംബങ്ങളിൽ ഒന്നാണ് ജയറാം പാർവതി എന്നിവരുടേത്. ഒട്ടനേകം സിനിമകളിൽ അഭിനയിച്ച് മലയാളികളുടെ ഹൃദയം കവർന്ന താര ദമ്പതികൾ ആണ് ഇരുവരും. ഇന്നിതാ ജയറാമിന്റെയും പാർവതിയുടെയും ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. അപരൻ എന്ന സിനിമയിലൂടെയാണ് പാർവതിയും ജയറാമും പരസ്പരം കണ്ടുമുട്ടുന്നതും പിന്നീട് പ്രണയത്തിൽ ആവുന്നതും. 1992 ൽ ആണ് ഇരുവരും വിവാഹിതരാവുന്നത്.
മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരങ്ങൾ ആയതുകൊണ്ട് തന്നെ താരങ്ങളുടെ വിവാഹം മലയാളികളെ ആവേശത്തിൽ ആക്കി. വിവാഹശേഷം പാർവതി അഭിനയ ജീവിതത്തിൽ നിന്ന് അകന്നു നിൽക്കുകയും ചെയ്തു. എന്നാൽ ജയറാം ഇപ്പോഴും സിനിമ മേഖലകളിൽ സജീവമായി തന്നെ തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിലാണ് ഇരുവരുടെയും 30 ആം വിവാഹ വാർഷികത്തോട് അനുബന്ധിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ മക്കൾ തന്നെയാണ് ചിത്രങ്ങൾ പുറത്തിറക്കിയത്. കേക്ക് മുറിച്ച് ജയറാമിന്റെ വായിൽ വെച് കൊടുക്കുന്ന ചിത്രമാണ് മലയാളികൾ ഏറെ സന്തോഷത്തോടെ ഏറ്റെടുത്തിരിക്കുന്നത്. താര കുടുംബത്തിന്റെ വിശേഷങ്ങൾ മക്കളിലൂടെ തന്നെയാണ് ആരാധകർ അറിയാറുള്ളത്. നിരവധി ആരാധകരുള്ള താരകുടുംബം ആയതുകൊണ്ട് തന്നെ ചെറിയ വാർത്തകൾ പോലും ഏറെ ജനശ്രദ്ധ ആകർഷിക്കാറുണ്ട്.
ജയറാമിന്റെയും പാർവതിയുടെയും പോലെ തന്നെ കാളിദാസും അഭിനയ രംഗത്ത് തന്റേതായി ഒരു സ്ഥാനം കണ്ടെത്തി. ബാലതാരമായി മലയാളികളുടെ മുമ്പിൽ എത്തിയെങ്കിലും പിന്നീട് നായക കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയ നടനായി മാറി. മലയാളികൾക്കിടയിൽ മാത്രം ഒതുങ്ങി നിൽക്കാതെ തമിഴ് ചലച്ചിത്ര മേഖലയിലും കാളിദാസ് തന്റെ ചുവടുവെപ്പ് നടത്തി. ഇപ്പോഴിതാ താര കുടുംബത്തിന്റെ ചിത്രങ്ങൾക്ക് നിരവധി പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്.
View this post on Instagram