നാഷണൽ അവാർഡ് സ്വന്തമാക്കി താര ദമ്പതികൾ!! പവർഫുൾ ജോഡികളെ സ്വീകരിച്ച് ആരാധകരും.

മലയാളികൾക്ക് പരിചയപ്പെടുത്തലുകളുടെ ആവശ്യം ഇല്ലാത്ത താര ദമ്പതികൾ ആണ് സൂര്യ ജ്യോതിക എന്നിവരുടെത്. മലയാളികൾ അല്ലെങ്കിൽ പോലും ധാരാളം ആരാധകരാണ് കേരളത്തിൽ നിന്നും ഈ താരങ്ങൾക്ക് ഉള്ളത്. ഏവരുടെയും ഇഷ്ട താര ജോഡികളായ സൂര്യയുടെയും ജ്യോതികയുടെയും വിശേഷങ്ങൾ അറിയാൻ ഒത്തിരി ഉത്സാഹത്തോടെ ആണ് പ്രേക്ഷകർ കാത്തിരിക്കാറുള്ളത്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ ഇടം പിടിച്ച ചിത്രങ്ങളും വാർത്തകളും ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ ആയിരുന്നു നടൻ സൂര്യക്കും ജ്യോതികക്കും നാഷണൽ ഫിലിം അവാർഡ് ലഭിക്കുന്നത്. 2020 ൽ സുധ കൊങ്കര പ്രസാദ് സംവിധാനം ചെയ്ത സൂരറൈ പൊട്രൂ എന്ന സിനിമയിലൂടെ ബെസ്റ്റ് ആക്ടർ ആയ് തിരഞ്ഞെടുക്കപ്പെട്ട സൂര്യയ്ക്കും ബെസ്റ്റ് ഫിലിം ആയ് തെരഞ്ഞെടുക്കപ്പെട്ട സൂരറൈ പൊട്രൂ സിനിമയുടെ പ്രൊഡ്യൂസർ ആയ ജ്യോതികക്കും ആണ് ഒരേ വേദിയിൽ വെച്ച് നാഷണൽ ഫിലിം അവാർഡ് ലഭിക്കുന്നത്.

സമൂഹ മാധ്യമങ്ങളിൽ ഇരുവരുടെയും ചിത്രങ്ങൾ പുറത്തുവന്നതോടെ സെക്കൻഡുകൾക്ക് ഉള്ളിൽ വൈറലാവുകയായിരുന്നു. ഇരുവരുടെയും ഒന്നിച്ചുള്ള ചിത്രങ്ങൾ ആരാധകർ ഏറെ സന്തോഷത്തോടെ ആണ് ഏറ്റെടുത്തത്. നാഷണൽ ഫിലിം അവാർഡ് വാങ്ങിക്കുബോൾ ഉള്ള അമൂല്യ നിമിഷങ്ങൾ പരസ്പരം മൊബൈൽ ഫോണിൽ പകർത്തുന്ന രസകരമായ ദൃശ്യങ്ങള്ക്കും ആരാധകർ ഒപ്പിയെടുത്തിരുന്നു.

സൂരറൈ പൊട്രൂ എന്ന സിനിമയിലൂടെ അവിസ്മരണീയമായ പ്രകടനമാണ് നടൻ സൂര്യ കാഴ്ചവച്ചിരിക്കുന്നത്. അർഹിച്ച കൈകളിൽ അർഹിച്ച പുരസ്കാരം എത്തിയെന്നും നിരവധി പേരാണ് പറയുന്നത്. ധാരാളം ആരാധകരും ഒപ്പം താരങ്ങളും ആണ് ഈ പവർഫുൾ ജോഡികളെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് എത്തുന്നത്. കൂടാതെ അനേകം കമന്റുകളും ഒപ്പം ലൈക്കുകളും ആണ് ഈ താര കുടുംബത്തിന്റെ ചിത്രങ്ങൾക്ക് ലഭിക്കുന്നത്.

 

View this post on Instagram

 

A post shared by Jyotika (@jyotika)

Leave a Reply

Your email address will not be published. Required fields are marked *