ധ്വനി കുട്ടിയുമായി ആദ്യ ഫോട്ടോഷൂട്ട് ചിത്രം പങ്കുവെച്ച് താരദമ്പതിമാർ…ചിത്രം ഏറ്റെടുത്ത് ആരാധകർ.

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട്ട താരങ്ങളാണ് യുവ കൃഷ്ണയും, മൃദുല വിജയും. അഭിനയ ലോകത്ത് വളരെയേറെ തിളങ്ങി നിന്ന താരങ്ങൾ സൗഹൃദത്തിലൂടെ പ്രണയത്തിൽ ഏർപ്പെടുകയുമായിരുന്നു. ഇന്ന് താരതന്മാർക്ക് ധ്വനി എന്നൊരു കുഞ്ഞുമകളും കൂടിയുണ്ട്. കുഞ്ഞിന്റെ വിശേഷങ്ങൾ പങ്കുവെച്ച് താരങ്ങൾ യൂട്യൂബ് ചാനലിലൂടെയും ഇൻസ്റ്റാഗ്രാം പേജിലൂടെയുമെല്ലാം എത്തിച്ചേരാറുണ്ട്. താരങ്ങൾ പങ്കുവെക്കുന്ന ഓരോ വിശേഷങ്ങളും നിമിഷം നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കാനുള്ളത്.

ഇപ്പോഴിതാ കുഞ്ഞുവാവ ജനിച്ചതിനു ശേഷം ആദ്യത്തെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. കുറച്ചുദിവസം മുമ്പായിരുന്നു അച്ഛനും മകളും ഒരുമിച്ച് സീരിയലിൽ അഭിനയിക്കാൻ പോകുന്ന സന്തോഷകരമായ വാർത്ത ആരാധകരുമായി പങ്കുവെച്ചത്. എന്നാൽ ഇപ്പോൾ ധ്യാനിക്ക് ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങിയിരിക്കുകയാണ്. ഒരുപാട് കുസൃതികളും ഫോട്ടോകളും കാണാൻ ഏറെ സന്തോഷത്തോടെ കാത്തിരിക്കുകയാണ് ആരാധകർ.

കുഞ്ഞു ധ്യനിക്ക് ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങുകയും അതിൽ ഏറ്റവും ആദ്യം പങ്കുവെച്ചിരിക്കുന്ന ചിത്രവും കൂടിയാണ് താരങ്ങൾ ഇപ്പോൾ പോസ്റ്റ് ചെയ്യ്തിരിക്കുന്നത്. “അച്ഛനായിരിക്കുക എന്നാൽ ഉത്തരവാദിത്വം കൂടുന്നു എന്നത് മാത്രമല്ല… നിങ്ങളുടെ മുഖത്ത് ഒരു പുഞ്ചിരിയോടെ മുറിവേൽക്കാതെ നിങ്ങളുടെ രക്തത്തെ കാണുന്നത് അതിശയകരമായ ഒരു വികാരമാണ്. എന്നാണ് യുവ പങ്കുവെച്ചിരിക്കുന്ന ഫോട്ടോയ്ക്ക് താഴെ കൊടുത്തിരിക്കുന്നത്”.

മൃദുല ഇതേ ഫോട്ടോ തന്നെ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കു വെച്ചപ്പോൾ ലിയോ ഫാമിലി എന്നായിരുന്നു നൽകിയിരിക്കുന്ന ക്യാപ്ഷൻ. ഏറെ സന്തോഷത്തോടെ താര ദമ്പതിമാർ തങ്ങളുടെ കുഞ്ഞുവാവയോടൊപ്പം ഉള്ള ചിത്രം പങ്കു വെച്ചപ്പോൾ ആരാധകർ വളരെ പെട്ടെന്നായിരുന്നു ചിത്രം ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ വൈറൽ ചെയ്തത്. കുഞ്ഞുവാവയോടൊപ്പം ഉള്ള ആദ്യ ഫോട്ടോഷൂട്ട് ചിത്രത്തിന് താഴെ അനേകം ആരാധകരാണ് കമന്റുകളുമായി കടന്നെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *