ശരീരത്തിലെ ഏറ്റവും പ്രധാന ആന്തരിക അവയവങ്ങളിൽ ഒന്നാണ് വൃക്ക അഥവാ കിഡ്നി. ശരീരത്തിന്റെ അരിപ്പ എന്നറിയപ്പെടുന്ന ഈ അവയവം മാലിന്യങ്ങളെയും ആവശ്യമില്ലാത്ത വസ്തുക്കളെയും പുറന്തള്ളി ശരീരം വൃത്തിയായി സൂക്ഷിക്കുവാൻ സഹായകമാകുന്നു. വൃക്കയുടെ പ്രവർത്തനത്തിൽ എന്തെങ്കിലും തകരാറ് ഏർപ്പെട്ടാൽ അത് ശരീരത്തിൻറെ ആരോഗ്യത്തെ മോശകരമായി ബാധിക്കും.
ആവശ്യമില്ലാത്ത വസ്തുക്കളെ മൂത്രത്തിലൂടെയാണ് വൃക്ക പുറത്തു കളയുന്നത്. മൂത്രത്തിൽ ഉണ്ടാകുന്ന നിറവ്യത്യാസവും അളവ് വ്യത്യാസവും എല്ലാം ചില രോഗങ്ങളുടെ സൂചനയാണ്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മൂത്രത്തിൽ കാണുന്ന പത. ചില ആളുകളിൽ ഇത് താൽക്കാലികമായി കണ്ടുവരുന്നു എന്നാൽ സ്ഥിരമായി മൂത്രം പതഞ്ഞു വരുന്നത് കിഡ്നിയുടെ തകരാറുമായി ബന്ധപ്പെട്ടിരിക്കുന്നു.
ശരീരം കാണിച്ചു തരുന്ന ഒരു സൂചന കൂടിയാണ്. മൂത്രത്തിൽ കണ്ടുവരുന്ന പത പ്രോട്ടീനാണ്, സാധാരണഗതിയിൽ പ്രോട്ടീൻ രക്തത്തിലാണ് കാണുക. രക്തം അരിക്കുന്നതും അതിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതും കിഡ്നിയാണ് എന്നാൽ കിഡ്നി പ്രോട്ടീൻ അരിച്ചു കളയാത്തതുകൊണ്ടാണ് അതു മൂത്രത്തിലൂടെ പുറത്തേക്ക് വരുന്നത്. അരിപ്പയുടെ ദ്വാരങ്ങൾക്ക് വികാസം ഉണ്ടാകുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ചില ആരോഗ്യ പ്രശ്നങ്ങളെയാണ് ഇവ സൂചിപ്പിക്കുന്നത്.
അതിൽ പ്രധാനമായും പ്രമേഹം കാരണം കിഡ്നിക്ക് പ്രശ്നമുണ്ടാകുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഈ രോഗം കിഡ്നിയെ ബാധിക്കുന്നു എന്നതിൻറെ പ്രധാന ലക്ഷണം കൂടിയാണിത്. മൂത്രത്തിൽ കാണുന്ന പദ വളരെ ഗുരുതരമായ ഒരു പ്രശ്നം കൂടിയാണ്. ഹൃദ്രോഗങ്ങൾ ഉണ്ടാവുന്നതിനുള്ള സാഹചര്യം ഏറെയാണ്. മൂത്രത്തിലൂടെ പ്രോട്ടീൻ നഷ്ടപ്പെടുമ്പോൾ പല ആരോഗ്യ പ്രശ്നങ്ങളും ഉടലെടുക്കുന്നു. തുടക്കത്തിൽ തന്നെ ചികിത്സിക്കുവാൻ സാധിച്ചാൽ പല സങ്കീർണ്ണതകളും ഒഴിവാക്കാൻ ആകും. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണൂ.