വളരെ സുലഭമായി ലഭിക്കുന്ന ഒന്നാണ് ചെമ്പരത്തി. ചെമ്പരത്തിയുടെ പൂവുകളും ഇലകളും എല്ലാം ധാരാളം ആരോഗ്യ സൗന്ദര്യ ഗുണങ്ങൾ നിറഞ്ഞവയാണ്. എന്നാൽ ചെമ്പരത്തി ചായയെ കുറിച്ച് വളരെ കാര്യമായി ആർക്കും തന്നെ അറിയില്ല എന്നതാണ് വാസ്തവം. ഇതിൻറെ ആരോഗ്യ ഗുണങ്ങൾ അറിഞ്ഞാൽ ആരും ഞെട്ടിപ്പോകും. ശരീരഭാരം നിയന്ത്രിക്കുവാനും രക്തസമ്മർദ്ദം കുറയ്ക്കുവാനും സഹായിക്കുന്ന ഒരു പാനീയം കൂടിയാണിത്.
ആൻറി ഓക്സിഡന്റുകളാൽ സമ്പന്നമായ ഈ പാനീയം ഫ്രീ റാഡിക്കലുകളെ ചെറുക്കാനും ശരീരത്തിൻറെ മൊത്തത്തിലുള്ള ആരോഗ്യ മെച്ചപ്പെടുത്താനും സഹായകമാകുന്നു. ചർമ്മത്തിന് യുവത്വം നിർത്തുന്നതിനും ചെമ്പരത്തി ചായ ഏറെ ഗുണകരമാണ്. വിപണിയിൽ ധാരാളം ഹെർബൽ പാനീയങ്ങളെ കുറിച്ച് നമുക്കറിയാം എന്നാൽ ചായ മറ്റുള്ളവയെക്കാൾ മുന്നിലാണ്. ശരീരത്തിൻറെ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും.
മൊത്തത്തിലുള്ള പ്രവർത്തനം സംരക്ഷിക്കുന്നതിനും ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ആന്തോ സയാനിൻ എന്ന ആൻറി ഓക്സിഡന്റാണ് ചെമ്പരത്തി പൂവിന് ചുവപ്പുനിറം നൽകുന്നത്. ഇത് വിട്ടുമാറാത്ത പല രോഗങ്ങളെയും ചെറുക്കാൻ ഫലപ്രദമാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഉയർന്ന രക്തസമ്മർദ്ദം മൂലമുള്ള പ്രശ്നങ്ങൾ നേരിടുന്നവർക്കും ചെമ്പരത്തി ചായ കുടിക്കുന്നത് ഗുണകരമാണ്.
ടൈപ്പ് ടു പ്രമേഹം ഉള്ളവർക്ക് ഈ ചായ ഏറെ ഗുണം ചെയ്യും മൃഗങ്ങളിൽ നടന്ന പരീക്ഷണങ്ങളിൽ ആണ് ഇത് തെളിഞ്ഞിട്ടുള്ളത് എന്നാൽ മനുഷ്യരിൽ ഇത് എങ്ങനെ ഫലം ചെയ്യും എന്ന് കുറച്ചുകൂടി ഗവേഷണങ്ങൾ നടത്തേണ്ട ആവശ്യമുണ്ട്. ആരോഗ്യത്തിന് മാത്രമല്ല ചർമ്മത്തിന്റെ സംരക്ഷണത്തിനും വളരെ വലിയ പങ്കു വഹിക്കുന്നു . ഇതിൽ ധാരാളമായി വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കാണുക.