ഒരു കൂട്ടം ഫാക്ടറി ആസിഡുകളെ സൂചിപ്പിക്കുന്ന ഒന്നാണോ ഒമേഗ ത്രി. നിരവധി ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ് ഇത്. ശരീരത്തിലെ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുകയും അതിലൂടെ ഹൃദയത്തിൻറെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇൻസുലിൻ സംവേദന ക്ഷമത വർദ്ധിപ്പിക്കുകയും പ്രമേഹവുമായി ബന്ധപ്പെട്ട ലക്ഷണങ്ങളുടെ കാഠിന്യം കുറയ്ക്കുകയും ചെയ്യുന്നു അതുകൊണ്ടുതന്നെ പ്രമേഹ രോഗികൾക്ക് ഏറ്റവും മികച്ചതാണ് ഇത്.
ഒരുതരം സന്ധിവാതം ആണ് ആമവാതം ഇതുമായി ബന്ധപ്പെട്ട വേദന കുറയ്ക്കുവാൻ ഒമേഗ ത്രീ ഫാറ്റി ആസിഡുകൾ വളരെ ഗുണം ചെയ്യുന്നു. ഓസ്റ്റിയോ ഫോറോസിസ്, അസ്ഥിക്ഷതം എന്നിവ കുറയ്ക്കാൻ ഇത് വളരെയധികം സഹായകമാകുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും ഓട്ടോ ഇമ്മ്യൂൺ രോഗങ്ങളുടെ ലക്ഷണങ്ങൾ കുറയ്ക്കുവാനും ഇത് വളരെ സഹായകമാണ്.
ഇന്ന് പലരിലും കണ്ടുവരുന്ന ഉൽക്കണ്ഡേയും വിഷാദരോഗവും നിയന്ത്രിക്കുവാനും ഒമേഗ ത്രീ ഫാറ്റി ആസിഡുകൾ സഹായകമാകുന്നു. ശരീരത്തിലേക്ക് കാൻസർ കോശങ്ങളുടെ വളർച്ച നിയന്ത്രിച്ച് ക്യാൻസർ വരുന്നതേയുള്ള സാധ്യത തടയുകയും ഇവയുടെ ലക്ഷ്യമാണ്. ശരീരത്തിൽ ഉണ്ടാകുന്ന ഇൻഫ്ളമേഷൻ കുറയ്ക്കാനും പേശികളുടെ ശക്തി വേഗത്തിൽ വീണ്ടെടുക്കുവാനും ഇവ വളരെയധികം ഗുണം ചെയ്യുന്നു.
വൃക്കകളുടെ പ്രവർത്തനവും ദ്രാവക സന്തുലിത അവസ്ഥയും നിയന്ത്രിക്കുന്നതിന് ഇവ വളരെയധികം സഹായകമാകുന്നു. ശരീരത്തിലെ മികച്ച നാഡീ പ്രവർത്തനം, വൈജ്ഞാനിക പ്രവർത്തനം എന്നിവ മെച്ചപ്പെടുത്തുന്നതിനും ഒമേഗ ത്രീ ഫാറ്റി ആസിലുകൾ വളരെ നല്ലതാണ്. ശരീരത്തിലെ മികച്ച ഓക്സിജൻ ഉപയോഗത്തിനും ഇത് ഏറെ ഗുണം ചെയ്യുന്നു. നിരവധി ആരോഗ്യഗുണങ്ങൾ നിറഞ്ഞ ഒന്നാണ് ഒമേഗാ ത്രീ ഫാറ്റി ആസിഡ്. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കാണുക.