മീനാക്ഷിയുടെ കവിളിൽ കടിച്ചും കുസൃതി കാട്ടിയും കുഞ്ഞനിയെത്തി.!! ചിത്രങ്ങൾ പങ്കുവെച്ച് താരം. | Mahalakshmi By Playing Tricks.

Mahalakshmi By Playing Tricks : മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള താര കുടുംബങ്ങളിൽ ഒന്നാണ് ദിലീപ് കാവ്യാ മാധവൻ താര ദമ്പതികളുടെത്. ഇരുവരും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട അഭിനേതാക്കൾ ആണ് ദിലീപും കാവ്യാ മാധവനും. ഇരുവരുടെയും വിവാഹം ആരാധകർ ഏറെ ആഘോഷം ആക്കി മാറ്റിയ ഒന്നായിരുന്നു. ഇന്നിതാ താര കുടുംബത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയകളിൽ സജീവമായി കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയകളിൽ സജീവമായ ദിലീപ് തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ആരാധകർക്കായി ചിത്രം പുറത്തിറക്കിയിട്ടുള്ളത്.

പൂജാ മുറിക്ക് മുമ്പിൽ ദിലീപും ഭാര്യ കാവ്യാ മാധവനും മക്കൾ മീനാക്ഷിയും, മഹാലക്ഷ്മിയും ചേർന്നിട്ടുള്ള കുടുംബ ചിത്രമാണ് ആരാധകർക്ക് ആയി പങ്കുവെച്ചിട്ടുള്ളത്. നിരവധി പേരാണ് താരത്തിന് ആരാധകരായ ഉള്ളത്. അതുകൊണ്ടുതന്നെ നിമിഷനേരങ്ങൾക്കുള്ളിൽ താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയും ചെയ്തു.

ഒപ്പം തന്റെ കുഞ്ഞനിയത്തി മഹാലക്ഷ്മി ഉമ്മവെക്കുന്നതും കുട്ടികുറുമ്പൊടെ കവിളിൽ കടിക്കുന്നതുമായ രസകരമായ നിമിഷങ്ങൾ മീനാക്ഷിയും തന്റെ ഇൻസ്റ്റഗ്രം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്തിരുന്നു. സെക്കന്റുകൾക്കുള്ളിൽ തന്നെ ഈ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു. നിരവധി പേരാണ് താര കുടുംബത്തിനെ ഓണാശംസകൾ നേർന്നത്.

ഈ ചുരുങ്ങിയ കാലയളവിൽ നിരവധി വിവാദങ്ങളിൽ ആണ് ഈ താര ദമ്പതികൾ ഉൾപ്പെട്ടിരുന്നത്. എന്നിരുന്നാലും ഇരുവരും ഒരുമിച്ച് വിവാദങ്ങളെ നേരിട്ടുകൊണ്ടിരിക്കുകയാണ്. വിവാഹശേഷം അഭിനയ മേഖലയിൽ നിന്നും അകന്നു നിന്ന കാവ്യ മാധവന്റെ തിരിച്ചു വരവിനായാണ് ആരാധകർ കാത്തിരിക്കുന്നത്. സിനിമ മേഖലയിൽ സജീവമായ താരം തെന്നിന്ത്യൻ നായികാ തമന്നയും ആയുള്ള പുതിയ ചലച്ചിത്രത്തിന്റെ തിരക്കിലാണ് ദിലീപ്. തമന്നയുമായുള്ള ദിലീപിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.

 

View this post on Instagram

 

A post shared by Meenakshi G (@i.meenakshidileep)

Leave a Reply

Your email address will not be published. Required fields are marked *