Serial Actress Soumya’s Brother’s Marriage : നടിയായും അവതാരികയും ആർജയായും എല്ലാം മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് നടി സൗമ്യ ആനധ്. കുഞ്ചാക്കോ ബോബൻ സുരേഷ് ഗോപി ചിത്രമായ സ്വപ്നം കൊണ്ട് തുലാഭാരം എന്ന ചിത്രത്തിലും, പുതിയ നിയമം എന്ന മമ്മൂക്ക നയൻതാരയുടെ ചിത്രത്തിലും താരം വേഷം കുറിച്ചിട്ടുണ്ട്. എന്നാൽ വിവാഹശേഷം സിനിമയിൽ നിന്ന് വളരെ ഇടവേളയിലാണ് താരം.
എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം ഇരിക്കുന്നത് തന്റെ കുടുംബത്തിലെ ഏറ്റവും വലിയ സന്തോഷം ആരാധകരുമായി പങ്കുവയ്ക്കുവാനാണ്. തന്റെ സഹോദരൻ ഹരികൃഷ്ണന്റെ വിവാഹ വിശേഷങ്ങളുമായാണ് താരം എത്തിയിരിക്കുന്നത്. സന്തോഷത്തോടെ വിവാഹ മണ്ഡപത്തിൽ തന്റെ മണവാട്ടിയെയും കാത്ത് ചിരിച്ചുകൊണ്ടിരിക്കുന്ന ഹരികൃഷ്ണന്റെ വീഡിയോ ആണ് താരം പങ്കു വച്ചിരിക്കുന്നത്.
അനശ്വര നായരാണ് വധു. ചുവന്ന സാരിയിൽ ആഭരണങ്ങൾ അണിഞ്ഞ് വളരെ സുന്ദരിയായാണ് താരം എത്തിയിരിക്കുന്നത്. താരം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഇരുവരുടെയും വിവാഹ വീഡിയോ ആരാധകർക്കായി പങ്കുവേക്കുകയാണ്. വിവാഹത്തിന്റെ റിസപ്ഷൻ ഉടുത്ത സാരിയുടെ വീഡിയോയും ഇൻസ്റ്റഗ്രാമിലൂടെ സൗമ്യ പങ്കുവെച്ചിരുന്നു. ഗോൾഡൻ നിറമുള്ള സാരിയും പച്ചനിറമുള്ള ബ്ലൗസും അണിഞ്ഞുള്ള അനശ്വരയുടെ വീഡിയോ ആണ് വൈറൽ ആയിരിക്കുന്നത്.
റിസപ്ഷൻ സമയത്തുള്ള മറ്റുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. അനശ്വരയും സൗമ്യയും വളരെ സന്തോഷത്തിൽ എടുത്ത സെൽഫിയാണ് പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് താഴെ നാത്തൂറ്റ്സ് എന്ന ക്യാപ്ഷനും നൽകിയിട്ടുണ്ട്. പങ്കുവെച്ച ചിത്രം വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ആണ് ആരാധകർ ഏറ്റെടുക്കുകയും അനേകം കമന്റുകൾ ഉന്നയിക്കുകയും ചെയ്യുന്നത്.