ഞാൻ അകലെ ആയിരിക്കുമ്പോഴും ചേർത്ത് പിടിച്ചതിന് നന്ദി!! അമാലിന് പിറന്നാളാശംസകൾ നേർന്ന് ദുൽഖറിന്റെ പോസ്റ്റ്‌. | Dulquer Salmaan Wishes Amal a Happy Birthday.

Dulquer Salmaan Wishes Amal a Happy Birthday : മലയാളികളുടെ പ്രിയപ്പെട്ട യുവനടനാണ് ദുൽഖർ സൽമാൻ. മലയാളത്തിൽ എക്കാലത്തെയും മികച്ച നടൻ ആയ മമ്മൂക്കയുടെ മകൻ ആണ് ദുൽഖർ. അച്ഛനെ പോലെ തന്നെ അഭിനയത്തിലും തിളങ്ങുന്ന ദുൽഖറിന് നിരവധി ആരാണുള്ളത്. മലയാളത്തിൽ മാത്രമല്ല മറ്റു ഭാഷകളിലും ലോകത്തെമ്പാടും ഈ താരപുത്രന് ആരാധകർ ഉണ്ട്. കഴിഞ്ഞദിവസം ആണ് ദുൽഖറിന്റെ ഭാര്യ അമാലുവിന്റെ പിറന്നാൾ ദുൽഖറും കുടുംബവും ആഘോഷിച്ചത്.

പിറന്നാൾ ദിനത്തിൽ നടൻ ഇൻസ്റ്റഗ്രാമിൽ ഇരുവരുടെയും ചിത്രം പങ്കുവെച്ചിരുന്നു. ഒപ്പം മനോഹരമായ ഒരു കുറിപ്പും ഉണ്ടായിരുന്നു. ഈ പോസ്റ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. കുറിപ്പിൽ നടൻ ഇങ്ങനെ എഴുതുന്നു. ” നമ്മൾ ഒരുമിച്ച് ആഘോഷിച്ച ഒരു ഡസൻ വർഷങ്ങളെ ഇവിടെ അടയാളപ്പെടുത്തുന്നു. ഈ സമയമെല്ലാം എങ്ങോട്ടാണ് പോകുന്നത്?

എനിക്ക് പ്രായമായി വരുകയാണ്. ഞാൻ അകലെയായിരിക്കുമ്പോഴും ചേർത്തുപിടിച്ചതിന് നന്ദി.” എന്നിങ്ങനെ പോകുന്നു കുറിപ്പ്. ഇതിനോടകം നിരവധി ആരാധകരാണ് അമാലുവിനു പിറന്നാൾ ആശംസകൾ നേർന്നത്. ഒപ്പം സിനിമാ ലോകത്തെ പ്രമുഖരായ നടി കല്യാണി പ്രിയദർശൻ, റാഷി ഖന്ന, വിക്രം പ്രഭു, കാജൽ അഗർവാൾ, മൃണാൾ താക്കൂർ തുടങ്ങിയവർ ചിത്രത്തിനു താഴെ ആശംസകൾ അറിയിച്ചു.

നിരവധി ആരാധകരുള്ള താരദമ്പതികൾ ആണ് ഇരുവരും. ഇരുവർക്കും അഞ്ചുവയസ്സുകാരിയായ മകൾ മറിയയും ഉണ്ട്. അമൽ സുഫിയാ എന്നാണ് യഥാർത്ഥ പേര്. ആർക്കിടെക്ചർ ആണ് അമാലു. 2011 ൽ ആണ് ദുൽഖറും അമാലും വിവാഹിതരായത്. ഇരുവരുടെയും പ്രണയവിവാഹം ആയിരുന്നു. പൊതുവേദികളിലും ചടങ്ങുകളിലും ഒരുമിച്ച് ഇവർ പങ്കെടുക്കുന്ന ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറൽ ആവാറുണ്ട്.

 

View this post on Instagram

 

A post shared by Dulquer Salmaan (@dqsalmaan)

Leave a Reply

Your email address will not be published. Required fields are marked *