അമ്പലത്തിൽ പോകുമ്പോൾ കണ്ണുകൾ നിറയാറുണ്ടോ. എങ്കിൽ ഇത് ഓർക്കുക ഭഗവാൻ നിങ്ങളോട് പറയുന്നത് ഇതാണ്.

നമ്മളെല്ലാവരും ക്ഷേത്രത്തിൽ പോയി ഭഗവാനെ കണ്ട് പ്രാർത്ഥിക്കുന്നവർ ആണല്ലോ. ക്ഷേത്രത്തിൽ പോകുന്ന സമയത്ത് പലപ്പോഴും നമ്മൾ ഉണ്ടായിട്ടുള്ള അനുഭവമാണ് ഭഗവാനെ കാണുന്ന സമയത്ത് നമ്മുടെ കണ്ണുകൾ നിറഞ്ഞു പോകുന്നത്. പലർക്കും ഈ അനുഭവം ഉണ്ടായിരിക്കും ഒന്ന് രണ്ട് തരത്തിലുള്ള കരച്ചിലുകൾ ആയിരിക്കും.

അതിൽ ആദ്യത്തേത് ശരിക്കും നമുക്ക് വിഷമം ഉണ്ടാകുന്നത് മൂലം ഭഗവാനോട് സങ്കടങ്ങൾ പറഞ്ഞ് നമ്മൾ കരയുന്നത് അല്ലാത്തപക്ഷം ഭഗവാനെ കാണുമ്പോൾ നമ്മുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു പോകുന്നത്. ഭഗവാനോട് നമ്മൾ പല കാര്യങ്ങളും പറയാൻ ആഗ്രഹിച്ചായിരിക്കും ക്ഷേത്രത്തിൽ പോകുന്നത് എന്നാൽ ഒന്നും തന്നെ പറയാൻ സാധിക്കുകയില്ല .

മാത്രമല്ല ഭഗവാന്റെ മുഖം കാണുമ്പോൾ തന്നെ നമ്മുടെ കണ്ണുകൾ നിറഞ്ഞൊഴുകും. മറ്റൊരു ലോകത്തേക്ക് നമ്മുടെ മനസ്സ് പോകുന്നതു പോലെ നമ്മൾക്ക് തോന്നും. ഇത് മഹാ സൗഭാഗ്യമാണ് ഈശ്വരന്റെ അനുഗ്രഹം വർധിക്കുന്നതിന്റെ സൂചനയാണ്. ഭഗവാന്റെ ചൈതന്യം നിങ്ങളിലേക്ക് വന്നു നിറയുമ്പോഴാണ് ഇതുപോലെ കണ്ണുകൾ നിറഞ്ഞു പോകുന്നത്.

ക്ഷേത്രത്തിൽ പോകുന്ന സമയത്ത് മാത്രമല്ല വീട്ടിൽ പൂജാമുറിയിൽ പ്രാർത്ഥിക്കാൻ നിൽക്കുമ്പോഴും ഇതുപോലെയുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എങ്കിൽ നിങ്ങൾ വളരെയധികം അനുഗ്രഹീതരാണ് കാരണം നിങ്ങൾ പറയാതെ തന്നെ നിങ്ങളുടെ എല്ലാ കാര്യങ്ങളും ഭഗവാൻ അറിയുന്നുണ്ട്. നിങ്ങളുടെ മേൽ ഭഗവാന്റെ പൂർണ്ണ അനുഗ്രഹവും ഉണ്ട് എന്നതിന്റെ സൂചനയാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *