നമ്മുടെ വീടിന്റെ പരിസരങ്ങളിൽ എല്ലാം തന്നെ ഒരു മാവിന്റെ മരമോ അല്ലെങ്കിൽ ഒരു പ്ലാവോ കാണാതെ ഇരിക്കില്ല. ഇതിന്റെ 2 ഇലകളും തന്നെ നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണകരമായവയാണ് ഇവയെ നമ്മളാരും തന്നെ കണ്ടില്ലെന്ന് നടിക്കുകയാണ് ചെയ്യുന്നത്. പ്ലാവിന്റെ ഇല ഉപയോഗിച്ചുകൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണ് എന്ന് നിങ്ങൾക്കറിയാമോ.
വായിലെ പല പ്രശ്നങ്ങളും അത് ഇല്ലാതാക്കുന്നു. എന്തൊക്കെയാണ് എന്ന് നോക്കാം. അതിനായി കുറച്ച് പഴുത്ത പ്ലാവില എടുക്കുക ശേഷം നല്ലതുപോലെ കഴുകി വൃത്തിയാക്കി വെയിലത്ത് വെച്ചോ അല്ലെങ്കിൽ തണലത്ത് വെച്ചു ഉണക്കിയെടുക്കുക. ഉണക്കിയെടുത്ത പ്ലാവില ഒരു മൺകലത്തിൽ ഇട്ടതിനുശേഷം കത്തിക്കുക. അത് മുഴുവനായി കത്തിക്കരിഞ്ഞതിനു ശേഷം അതിന്റെ ചാരമെല്ലാം എടുത്ത് ഒരു തടികൊണ്ട് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക.
ചൂടാറിയതിനു ശേഷം കൈകൊണ്ട് തിരുമിയാലും മതി. ശേഷം നല്ല നൈസ് പൊടിയാക്കി ഒരു പാത്രത്തിൽ ആക്കി വെക്കുക. ശേഷം മറ്റൊരു പാത്രത്തിൽ ഒരു നാരങ്ങ പകുതി പിഴിഞ്ഞത് ഒഴിക്കുക. അതിലേക്ക് വളരെ കുറച്ച് മാത്രം ബേക്കിംഗ് സോഡ ഇട്ടുകൊടുക്കുക. അതിനുശേഷം ആവശ്യാനുസരണം നമ്മൾ കരിച്ചു വച്ചിരിക്കുന്ന പ്ലാവിന്റെ ഇലയുടെ അരി ഇട്ടു കൊടുക്കുക.
നല്ലതുപോലെ മിക്സ് ചെയ്യുക ഈ മിക്സ് വായിൽ ഉണ്ടാകുന്ന പല പ്രശ്നങ്ങളെയും ഇല്ലാതാക്കും. ദിവസം രണ്ടുനേരം പല്ലു തേച്ചിട്ടും പല്ലുകളിൽ നിറം മങ്ങി വരുന്നുണ്ടോ എന്നാൽ ദിവസത്തിൽ ഒരു നേരം ഇത് ഉപയോഗിച്ച് പല്ല് തേച്ചു വൃത്തിയാക്കുക. അതുപോലെ മോണയിൽ നിന്നും ഉണ്ടാകുന്ന അമിത രക്തസ്രാവം. വായ്പുണ്ണ് തുടങ്ങിയ പ്രശ്നങ്ങൾക്കെല്ലാം തന്നെ തയ്യാറാക്കിയ ഈ മിക്സ് ഉപയോഗിക്കാവുന്നതാണ്. Credit : prs kitchen