Making Of Tasty Soft Kozhukatta : നല്ല ചൂട് ചായയൊക്കെ വൈകുന്നേരങ്ങളിൽ നല്ല സോഫ്റ്റ് കൊഴുക്കട്ട കഴിക്കാൻ ഇഷ്ടമില്ലാത്തവർ ആരും തന്നെ ഉണ്ടാകില്ല രാവിലെ ബ്രേക്ക്ഫാസ്റ്റ് ആയും ഇത് കഴിക്കാൻ കിടിലം തന്നെയാണ്. വളരെ എളുപ്പത്തിൽ ആവിയിൽ വേവിച്ചെടുക്കുന്ന ഈ കൊഴുക്കട്ട എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് ഒരു കപ്പ് പുട്ടുപൊടി എടുക്കുക. അതിനുശേഷം ഒരു പാത്രം എടുത്ത് അതിലേക്ക് ഒരു കപ്പ് വെള്ളം ഒഴിച്ച് നല്ലതുപോലെ ചൂടാക്കുക.
ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക ശേഷം നന്നായി തിളച്ചു വരുന്ന സമയത്ത് അര ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക ശേഷം അതിലേക്ക് എടുത്തു വച്ചിരിക്കുന്ന അരിപ്പൊടിയിലേക്ക് ഒഴിച്ച് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക ശേഷം കൈകൊണ്ട് നന്നായി കുഴച്ചെടുക്കുക വളരെ സോഫ്റ്റ് ആകുന്നത് വരെ കുഴച്ചെടുക്കുക അതിനുശേഷം മറ്റൊരു പാത്രം ചൂടാക്കി അതിലേക്ക് മുക്കാൽ കപ്പ് വെള്ളം ഒഴിച്ച് കൊടുക്കുക അതോടൊപ്പം തന്നെ മധുരത്തിന് ആവശ്യമായ ശർക്കര ചേർത്തു കൊടുക്കുക.
ശർക്കര അലിഞ്ഞ ഭാഗം ആകുമ്പോൾ ഒരു മിക്സിയുടെ ജാറിൽ അര ടീസ്പൂൺ ജീരകം അര ടീസ്പൂൺ ചുക്കുപൊടി എന്നിവ നല്ലതായി പൊടിച്ചെടുക്കുക ശേഷം അതിലേക്ക് ചേർത്ത് കൊടുത്ത് ഇളക്കി യോജിപ്പിക്കുക. അതുകഴിഞ്ഞ് മുക്കാൽ കപ്പ് തേങ്ങ ചിരകിയതും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക നല്ലതുപോലെ ഡ്രൈ ആയി വരണം. അതിനുശേഷം പകർത്തി വെക്കുക.
തയ്യാറാക്കിവെച്ച മാവിൽ നിന്നും ചെറിയ ഉരുളകൾ ഉരുട്ടി കൈകൊണ്ട് പരത്തി വലുതാക്കുക ശേഷം അതിന് നടുവിലായി തേങ്ങയുടെ ഫീലിംഗ് വെച്ച് പൊതിഞ്ഞ് ഉരുട്ടിയെടുക്കുക. എല്ലാം ഇതുപോലെ തയ്യാറാക്കുക അതിനുശേഷം ഇഡലി പാത്രത്തിൽ കുറച്ച് വെള്ളം ചൂടാക്കി ആവി വരുമ്പോൾ അതിൽ ഒരു തട്ട് വെച്ചതിനുശേഷം ഉരുളകളെല്ലാം ഇട്ടു വയ്ക്കുക ശേഷം ആവിയിൽ നന്നായി വേവിച്ചെടുക്കുക. Video credit : mia kitchen