Tasty Steamed Yummy Elayada : ചക്ക ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ തയ്യാറാക്കാം ഒരു അടിപൊളി ഇലയട. ഇളയട ഇതുപോലെ തയ്യാറാക്കിയാൽ ചക്ക കിട്ടുമ്പോൾ എല്ലാം നിങ്ങൾ തീർച്ചയായും തയ്യാറാക്കും. എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ 400ഗ്രാം ചക്ക ക്കുരു കളഞ്ഞു ഒരു പാത്രത്തിലേക്ക് എടുത്തു വയ്ക്കുക ശേഷം ഒരു ജാറിൽ ഇട്ട് നന്നായി അരച്ചെടുക്കുക. ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക അടുത്തതായി മധുരത്തിന് ആവശ്യമായ ശർക്കര അരക്കപ്പ് ഒരു പാനിലേക്ക് ഇട്ടുകൊടുക്കുക.
അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ലതുപോലെ അലിയിച്ചെടുക്കുക. ശർക്കര അലിഞ്ഞ ഭാഗമാകുമ്പോൾ അരച്ചു വച്ചിരിക്കുന്ന ചക്ക ചേർത്തു കൊടുത്തു ഇളക്കി യോജിപ്പിക്കുക. ശേഷം ഒരു കപ്പ് തേങ്ങ ചിരകിയതും മൂന്ന് ഏലക്കായും ചേർത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക. നല്ലതുപോലെ ചൂടായി ഡ്രൈ ആയി വരുമ്പോൾ ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അടുത്തതായി ഒരു പാനിലേക്ക് ഒന്നര കപ്പ് വെള്ളം പകർത്തി നല്ലതുപോലെ ചൂടാക്കുക.
വെള്ളം തിളച്ചു വരുമ്പോൾ അതിലേക്ക് ഒരു കപ്പ് അരിപ്പൊടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അരിപ്പൊടി വെന്തു വരുമ്പോൾ അത് പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ചെറുതായി ചൂടാറിയതിനു ശേഷം കൈകൊണ്ട് നന്നായി തിരുമ്മി എടുക്കുക. മാവ് ഭാഗമായതിനു ശേഷം അതിൽനിന്നും ചെറിയ ഉരുള ഉരുട്ടിയെടുത്ത് അട ഉണ്ടാക്കുന്ന ഇടയിൽ വെച്ച് വട്ടത്തിൽ പരത്തിയെടുക്കുക.
ശേഷം അതിന്റെ ഒരു ഭാഗത്ത് തയ്യാറാക്കിയ ചക്കയുടെ ഫില്ലിംഗ് വെച്ചു കൊടുക്കുക. ശേഷം മടക്കുക. അടുത്തതായി ഇഡലി പാത്രത്തിൽ വെള്ളം ചൂടാക്കാൻ വയ്ക്കുക. ആവി വരുമ്പോൾ അതിനുമുകളിൽ ഒരു തട്ട് വെച്ച് കൊടുക്കുക തയ്യാറാക്കിയ അടയെല്ലാം അതിലേക്ക് ഇറക്കി വയ്ക്കുക. അഞ്ചു മിനിറ്റ് ആവിയിൽ വേവിച്ചെടുക്കുക ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി രുചിയോടെ കഴിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Video Credit : Shamees Kitchen