Tasty Wheat Breakfast Recipe : രാവിലെ ബ്രേക്ക് ഫാസ്റ്റിനെ വളരെ രുചികരമായ ഒരു പുതിയ വിഭവം തയ്യാറാക്കാം. ഗോതമ്പ് പൊടി ഉണ്ടെങ്കിൽ എല്ലാവരും ഇന്ന് തന്നെ തയ്യാറാക്കി നോക്കൂ. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് ഗോതമ്പുപൊടി എടുക്കുക അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി കൈകൊണ്ട് ഇളക്കുക.
ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് ചപ്പാത്തിക്ക് മാവ് തയ്യാറാക്കുന്നത് പോലെ തയ്യാറാക്കി വയ്ക്കുക. ശേഷം അരമണിക്കൂർ മാറ്റിവയ്ക്കുക. അതേസമയം മറ്റൊരു പാൻ ചൂടാക്കി ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം ഒരു സവാള ചെറുതായി അരിഞ്ഞത് ഇട്ട് നല്ലതുപോലെ വഴറ്റി എടുക്കുക. അതിലേക്ക് മൂന്ന് പച്ചമുളക് ചെറുതായി അരിഞ്ഞത് ഒന്നര ടീസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞത് ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക.
അതിനുശേഷം ഒന്നര ടീസ്പൂൺ മുളകുപൊടി, 1/4 ടീസ്പൂൺ ചെറിയ ജീരകം പൊടിച്ചത് അര ടീസ്പൂൺ ഗരം മസാല, അര ടീസ്പൂൺ നാരങ്ങാനീര് കാൽ ടീസ്പൂൺ അയമോദകം കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ആവശ്യത്തിന് ഉപ്പ് ചേർത്ത് പൊടികളുടെ പച്ചമണം എല്ലാം മാറി വരുന്നത് വരെ നന്നായി ഇളക്കി എടുക്കുക. അതിനുശേഷം ആവശ്യത്തിന് മല്ലിയില ചേർത്ത് ഇറക്കി വയ്ക്കുക. അതിലേക്ക് നാല് കിഴങ്ങ് പുഴുങ്ങി ഉടച്ചെടുത്തതും ചേർത്ത് ഇളക്കിയെടുക്കുക.
അടുത്തതായി ചപ്പാത്തി മാവിൽ നിന്ന് ചെറിയ ഉരുളകൾ ഉരുട്ടിയെടുത്ത് കൈകൊണ്ട് ചെറുതായി പരത്തിയെടുക്കുക ശേഷം അതിനു നടുവിൽ ആയി തയ്യാറാക്കിയ ഫില്ലിംഗ് കുറച്ച് വെച്ചു കൊടുക്കുക. ശേഷം മാവ് പൊതിഞ്ഞ് സാധാരണ ചപ്പാത്തി പരത്തുന്നതുപോലെ പരത്തി എടുക്കുക. അതിനുശേഷം പാൻ ചൂടാക്കി രണ്ട് ഭാഗവും നന്നായി ചുട്ടെടുക്കുക. ആവശ്യത്തിന് വെളിച്ചെണ്ണ ഉപയോഗിക്കാവുന്നതാണ്. ശേഷം പാത്രത്തിലേക്ക് പകർത്തി രുചിയോടെ കഴിക്കാം. Video Credit : Fathimas Curry World