Making Of Perfect Wheat Idiyappam : അരിപ്പൊടി ഉപയോഗിച്ച് കൊണ്ട് നമ്മൾ എപ്പോഴും ഇടിയപ്പം ഉണ്ടാക്കാനുള്ളതല്ലേ എന്നാൽ ഇനി വ്യത്യസ്തമായി നമുക്ക് ഗോതമ്പ് പൊടി കൊണ്ട് ഇടിയപ്പം ഉണ്ടാക്കി നോക്കിയാലോ ഇതിന്റെ രുചി വേറെ ലെവൽ ആണ് മാത്രമല്ല വളരെയധികം ഹെൽത്തിയുമാണ് അതുകൊണ്ട് നിങ്ങൾക്ക് വളരെ എളുപ്പത്തിൽ തന്നെ ഇത് തയ്യാറാക്കുകയും ചെയ്യാം വീട്ടിലുള്ളവർക്ക് കൊടുക്കുകയും ചെയ്യാം ഈ ഗോതമ്പ് ഇടിയപ്പം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.
അതിനായി ഒരു കപ്പ് ഗോതമ്പ് പൊടി ഒരു പാത്രത്തിലേക്ക് ചേർക്കുക ശേഷം അത് നന്നായി ചൂടാകുന്നത് വരെ വറുത്തെടുക്കുക ഒട്ടിപ്പിടിക്കാതിരിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത് ശേഷം പകർത്തി വയ്ക്കുക. അടുത്തതായി ഒരു ഒരു പാൻ ചൂടാക്കി അതിലേക്ക് ഒന്നേകാൽ കപ്പ് വെള്ളമൊഴിക്കുക അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി തിളപ്പിക്കുക.
തിളച്ചു വരുമ്പോൾ വറുത്ത് വച്ചിരിക്കുന്ന ഗോതമ്പ് പൊടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. നന്നായി യോജിച്ചു വരുമ്പോൾ അടുത്ത് ഓഫ് ചെയ്യുക ശേഷം നന്നായി കുഴച്ചെടുക്കുക. ചൂടാറി വരുമ്പോൾ കൈകൊണ്ട് ഒരു അഞ്ചുമിനിറ്റ് എങ്കിലും നല്ലതുപോലെ കുഴച്ചെടുക്കുക ശേഷം കുഴച്ചെടുത്ത മാവ് ചെറിയ ചൂടോടുകൂടി തന്നെ സേവനാഴിയിലേക്ക് ചേർക്കുക .
അതിനുശേഷം ഒരു ഇലയിലേക്ക് പിഴിയുക. ചെറിയ ചൂടോടെ പിഴിയുന്നതാണ് നല്ലത് കാരണം വളരെ വേഗത്തിൽ പിഴിയാൻ സാധിക്കും. അതിനുമുകളിൽ കുറച്ച് തേങ്ങ വിതറി കൊടുക്കാം ആവശ്യമെങ്കിൽ മാത്രം അതിനു ശേഷം ആവിയിൽ മൂന്നു മിനിറ്റ് കൊണ്ട് തന്നെ നന്നായി വെന്തു കിട്ടുന്നതാണ്. ശേഷം പകർത്തി വയ്ക്കുക. രുചിയോടെ കഴിക്കാം. Credit : Sruthis Kitchen