Making Of Tasty Vendaykka Poriyal : സാധാരണ ചെറിയ കുട്ടികളെല്ലാം വെണ്ടയ്ക്ക കഴിക്കുവാൻ മടി കാണിക്കാറുണ്ടല്ലോ അങ്ങനെയുള്ളവർക്ക് ഉണ്ടാക്കിക്കൊടുക്കാൻ പറ്റിയ കിടിലൻ വെണ്ടയ്ക്ക മസാല ഫ്രൈ റെസിപ്പി ആണ് പറയാൻ പോകുന്നത്. അതിനായി ആദ്യം തന്നെ ആവശ്യമുള്ള വെണ്ടയ്ക്ക വട്ടത്തിൽ മാറ്റിവയ്ക്കുക.
അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് അര ടീസ്പൂൺ കടുക് ചേർത്ത് കൊടുക്കുക അര ടീസ്പൂൺ ചെറിയ ജീരകം ചേർക്കുക ശേഷം ഒരു സവാള കനം കുറച്ച് അരിഞ്ഞെടുത്തത് ചേർത്തു കൊടുക്കുക അതോടൊപ്പം 5 ചുവന്നുള്ളി ചതച്ചതും ചേർത്തു നന്നായി വഴറ്റിയെടുക്കുക വഴന്നു വരുമ്പോൾ അതിലേക്ക് മുറിച്ച് വെച്ചിരിക്കുന്ന വെണ്ടയ്ക്ക ചേർത്തു കൊടുക്കുക.
ശേഷം നല്ലതുപോലെ വഴറ്റിയെടുക്കുക. വെണ്ടയ്ക്കയിൽ ഉള്ള വഴുവഴുപ്പ് പോകുന്നത് വരെ വഴറ്റിയെടുക്കുക. ശേഷം ഇരുപത്തിനാവശ്യമായ മുളകുപൊടി അര ടീസ്പൂൺ മഞ്ഞൾപ്പൊടി രണ്ടു വെളുത്തുള്ളി ചതച്ചത് എന്നിവ ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക കറിവേപ്പിലയും ചേർത്തു കൊടുക്കുക .
പൊടിയുടെ പച്ചമണം എല്ലാം മാറി വരികയും വേണം നല്ലതുപോലെ റോസ്റ്റ് ആയി വരികയും വേണം. വെണ്ടയ്ക്കയുടെ നിറമെല്ലാം തന്നെ മാറി മസാലയോട് ചേർന്ന് യോജിച്ചു വരുമ്പോൾ പകർത്തി വയ്ക്കാവുന്നതാണ്. ഇത് ചോറിന്റെ കൂടെ കഴിക്കാൻ കിടിലം ടേസ്റ്റ് ആണ് ചപ്പാത്തിയുടെ കൂടെയും ഉണ്ടാക്കാം. ഇന്ന് തന്നെ തയ്യാറാക്കി നോക്കൂ. Credit : Shamees kitchen
;