Making Of Tasty Vendakka Fry : വെണ്ടയ്ക്ക ഉപയോഗിച്ചുകൊണ്ട് കുട്ടികൾക്ക് വളരെയധികം ഇഷ്ടപ്പെടുന്ന ഒരു ഫ്രൈ ഉണ്ടാക്കിയെടുക്കാം. വെണ്ടയ്ക്ക ഇനി കറുമുറ കഴിക്കാം. എങ്ങനെയാണ് ഈ വെണ്ടയ്ക്ക ഫ്രൈ തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം അതിനായി ആവശ്യമുള്ള വെണ്ടയ്ക്ക എടുക്കുക ശേഷം വീഡിയോ വലുപ്പത്തിൽ മുറിച്ചതിന് ശേഷം നീളത്തിൽ മുറിച്ചെടുക്കുക. അതിന്റെ ഉള്ളിലുള്ള ഭാഗങ്ങളെല്ലാം തന്നെ കളയുക.
അടുത്തതായി ഒരു പാത്രത്തിലേക്ക് മുക്കാൽ കപ്പ് കടലമാവ് ചേർത്തു കൊടുക്കുക അതിലേക്ക് 2 1/2 ടീസ്പൂൺ അരിപ്പൊടി ചേർക്കുക. എരുവിന് ആവശ്യമായ മുളകുപൊടി ചേർത്ത് കൊടുക്കുക. കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും കാൽ ടീസ്പൂൺ ഗരം മസാല പൊടി അര ടീസ്പൂൺ ചാർട്ട് മസാല അര ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി അരച്ചത് ഒരു നുള്ള് അയമോദകം ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ കൈകൊണ്ട് മിക്സ് ചെയ്യുക.
അതിനുശേഷം മുറിച്ചു വച്ചിരിക്കുന്ന വെണ്ടയ്ക്ക അതിലേക്ക് ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക ശേഷം ആവശ്യത്തിന് വെള്ളവും ചേർത്ത് കൊടുക്കുക. ഒട്ടും ലൂസ് ആകരുത് മസാല വെണ്ടയ്ക്കയിലേക്ക് പിടിക്കാൻ പാകത്തിന് മാത്രം വെള്ളം ചേർത്ത് കൊടുക്കുക എല്ലാവരും വെള്ളത്തിന്റെ അളവിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ശേഷം അരമണിക്കൂർ നേരത്തേക്ക് അടച്ചു മാറ്റി വയ്ക്കുക.
അതുകഴിഞ്ഞ് ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ നന്നായി ചൂടായി വന്നതിനുശേഷം വെണ്ടയ്ക്ക ഓരോ കഷണങ്ങൾ വീതം എണ്ണയിലേക്ക് ഇട്ടുകൊടുക്കുക. ഇത് വളരെ പെട്ടെന്ന് ഫ്രൈ ആയി കിട്ടുന്നതാണ്. രണ്ടോ മൂന്നോ മിനിറ്റ് ശേഷം കോരി മാറ്റുക. രുചിയോടെ കഴിക്കാം. Video credit: Rathna’s Kitchen