Making Of Tasty Vendaka Curd Curry : വെണ്ടയ്ക്ക ഉപയോഗിച്ച് കൊണ്ട് വളരെ രുചികരമായിട്ടുള്ള മോരുകറി നമുക്ക് തയ്യാറാക്കി നോക്കിയാലോ. വെണ്ടയ്ക്ക കഴിക്കാൻ മടിയുള്ളവർക്ക് ഇതുപോലെ തയ്യാറാക്കി കൊടുക്കൂ. ഇതിനായി ആദ്യം തന്നെ ഒരു അരപ്പ് തയ്യാറാക്കാം. മിക്സിയുടെ ജാർ എടുക്കുക അതിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയത് ചേർത്തു കൊടുക്കുക 5 ചുവന്നുള്ളി ചേർത്ത് കൊടുക്കുക.
മൂന്ന് പച്ചമുളക് അര ടീസ്പൂൺ ജീരകം അര ടീസ്പൂൺ മഞ്ഞൾ പൊടി ആവശ്യത്തിന് വെള്ളം ചേർത്ത് അരച്ചു മാറ്റിവയ്ക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി കറിയിലേക്ക് ആവശ്യമായ വെണ്ടയ്ക്ക ചേർത്ത് നല്ലതുപോലെ ഫ്രൈ ചെയ്ത് എടുക്കുക അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കാൻ മറക്കല്ലേ.
ശേഷം അത് മറ്റൊരു പാത്രത്തിൽ പകർത്തി വയ്ക്കുക അതേ പാനിലേക്ക് കുറച്ചു വെളിച്ചെണ്ണ ചേർത്ത് അര ടീസ്പൂൺ കടുക് ഇട്ടു പൊട്ടിക്കുക. ഒരു നുള്ള് ഉലുവ ചേർത്ത് കൊടുക്കുക ശേഷം ചെറിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത് മൂന്നു വെളുത്തുള്ളി ചതച്ചതും ചേർത്ത് നല്ലതുപോലെ മൂപ്പിക്കുക ശേഷം നാല് വറ്റൽ മുളക് ചേർത്തു കൊടുക്കുക.
ശേഷം കറിവേപ്പിലയും വഴറ്റി വച്ചിരിക്കുന്ന വെണ്ടക്കയും ചേർത്തു കൊടുത്തിരിക്കുക. അരച്ചു വച്ചിരിക്കുന്ന അരപ്പും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക ഡ്രൈ ആയി വരുന്ന സമയത്ത് ആവശ്യത്തിനനുസരിച്ച് അധികം പുളി ഇല്ലാത്ത തൈര് ചേർത്തു കൊടുക്കുക. ശേഷം ഇളക്കി യോജിപ്പിക്കുക ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. ചെറുതായി ചൂടാകുമ്പോൾ പകർത്തി വെക്കുക. Credit : Shamees kitchen