Kerala Style Vendaykka Moru Curry : വളരെയധികം ആയി രീതിയിൽ നമുക്ക് ഒരു കറി തയ്യാറാക്കിയാലോ വെണ്ടക്കയം തൈര് ഉപയോഗിച്ചുകൊണ്ട് രുചികരമായ മോര് കറി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരുമിക്സിയുടെ ജാർ എടുത്ത് അതിലേക്ക് അരക്കപ്പ് തേങ്ങ ചിരകിയത് ചേർക്കുക ശേഷം 6ചുവന്നുള്ളി ചേർക്കുക .
മൂന്ന് പച്ചമുളക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി അരച്ച് മാറ്റി വയ്ക്കുക അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് മീഡിയ വലിപ്പത്തിലുള്ള വെണ്ടയ്ക്ക അരിഞ്ഞത് ആവശ്യത്തിന് വെളിച്ചെണ്ണയും ഉപ്പും ചേർത്ത് നല്ലതുപോലെ ഒരു 5 മിനിറ്റ് വേവിച്ചെടുക്കുക ശേഷം പകർത്തി വയ്ക്കുക .
അടുത്തതായി കുറച്ചുകൂടി വെളിച്ചെണ്ണ ചേർത്ത് അര ടീസ്പൂൺ കടുക് ഒരു നുള്ള് ഉലുവ മൂന്നു വെളുത്തുള്ളി ചെറിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത് എന്നിവ ചേർത്ത് ചെറുതായി ചൂടാക്കുക ശേഷം മൂന്ന് വറ്റൽമുളകും കറിവേപ്പിലയും ചേർത്ത് ഇളക്കി യോജിപ്പിക്കുക അതിലേക്ക് വറുത്തു വച്ചിരിക്കുന്ന വെണ്ടയ്ക്ക ചേർത്ത് മിക്സ് ചെയ്യുക.
ശേഷം വരച്ചു വച്ചിരിക്കുന്ന അരപ്പ് ചേർത്ത് ഇളക്കി യോജിപ്പിക്കുക. അരപ്പ് ചെറുതായി ഡ്രൈ ആയി വരുന്നത് വരെ ഇളക്കി കൊടുക്കുക. ശേഷം അതിലേക്ക് അധികം പുളിയില്ലാത്ത രണ്ട് കപ്പ് തൈര് ചേർന്ന് നന്നായി ഇളക്കി യോജിപ്പിക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക ശേഷം ഒരു നുള്ള് കായപ്പൊടിയും ചേർത്തു കൊടുക്കുക. ശേഷം ഒരു നുള്ള് കായപ്പൊടിയും ചേർത്ത് തൈര് ചെറുതായി ചൂടാകുമ്പോൾ ഇറക്കി വയ്ക്കുക. Credit : Shamees kitchen