Making Of Tasty Vandakka Masala Curry : വെണ്ടയ്ക്ക മാത്രം ഉപയോഗിച്ചുകൊണ്ട് ഇത്രയും നല്ലൊരു കറി ഉണ്ടാക്കാം എന്ന് അറിഞ്ഞിരുന്നെങ്കിൽ മുൻപ് തന്നെ ഉണ്ടാക്കാമായിരുന്നു ഓരോ വീട്ടമ്മമാരും ഇതുപോലെ ചിന്തിച്ചു നോക്കൂ. വെണ്ടയ്ക്ക ഉപയോഗിച്ച് എങ്ങനെയാണ് കറി ഉണ്ടാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു ബാൻ ചൂടാക്കി അതിലേക്ക് രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക .
ശേഷം നിങ്ങൾക്ക് കറിയിലേക്ക് ആവശ്യമായ വെണ്ടയ്ക്ക ഇഷ്ടമുള്ളവരും വലുപ്പത്തിൽ അരിഞ്ഞ് വെളിച്ചെണ്ണയിൽ നല്ലതുപോലെ വഴറ്റിയെടുക്കുക വഴന്നു വരുമ്പോൾ കുറച്ചു ഉപ്പും മഞ്ഞൾ പൊടിയും ചേർത്തു കൊടുക്കുക. വെണ്ടയ്ക്ക എല്ലാ പകുതി വെന്തുകഴിയുമ്പോൾ പകർത്തി വയ്ക്കുക അതേ പാനിലേക്ക് കുറച്ചുകൂടി വെളിച്ചെണ്ണ ചേർത്ത് അര ടീസ്പൂൺ കടുക് ഒരു നുള്ള് ഉലുവ അര ടീസ്പൂൺ ജീരകം ചേർത്ത് നന്നായി ചൂടാക്കുക ശേഷം 20 ചുവന്നുള്ളി ചേർത്തുകൊടുത്ത വഴറ്റിയെടുക്കുക വഴന്നു വരുമ്പോൾ 10 വെളുത്തുള്ളി ചേർത്തു കൊടുക്കുക.
അതിനുശേഷം രണ്ട് തക്കാളി മിക്സിയിൽ ഇട്ടു നന്നായി അരച്ചെടുത്ത പേസ്റ്റ് ഒഴിച്ചുകൊടുക്കുക തക്കാളി നല്ലതുപോലെ ഭാഗമാകുമ്പോൾ അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി ഒരു ടീസ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടി കാൽ ടീസ്പൂൺ കുരുമുളകുപൊടി രണ്ടു നുള്ള് ഗരം മസാല എന്നിവകളുടെ പച്ചമണം മാറുന്നത് വരെ ഇളക്കി യോജിപ്പിക്കുക.
ശേഷം ഒരു നെല്ലിക്ക വലുപ്പത്തിലുള്ള പുളി പിഴിഞ്ഞ വെള്ളം ഒഴിച്ചു കൊടുക്കുക ആവശ്യത്തിന് സാധാരണ വെള്ളവും ഒഴിച്ച് ഉപ്പ് ചേർത്ത് തിളപ്പിക്കാൻ വയ്ക്കുക. തിളച്ചു വരുമ്പോൾ വെണ്ടയ്ക്ക ചേർത്ത് അടച്ചുവെച്ച് വേവിക്കുക കറി നന്നായി കുറുകി ഭാഗമാകുമ്പോൾ മല്ലിയില ഒരു ടീസ്പൂൺ ശർക്കര ഒരു പച്ചമുളക് കീറിയത് എന്നിവ ചേർത്ത് ഇളക്കി വയ്ക്കാം. Credit : Shamees kitchen