Making Of Tasty Vendakka Masala gravy : രാവിലെയും ബ്രേക്ക്ഫാസ്റ്റിന് അതുപോലെ ഉച്ചയ്ക്ക് ചോറിന് രാത്രി ഭക്ഷണത്തിനും നിങ്ങൾ എന്ത് തന്നെ ഉണ്ടാക്കിയാലും ഈ വെണ്ടയ്ക്ക മസാല ഉണ്ടാക്കാൻ മറക്കല്ലേ. എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം . അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം നിങ്ങൾക്ക് എത്രയാണോ വെണ്ടയ്ക്ക ആവശ്യമായി വരുന്നത്.
അത്രയും വെണ്ടയ്ക്ക മീഡിയം വലിപ്പത്തിൽ മുറിച്ചത് ചേർത്തു കൊടുക്കുക ശേഷം നന്നായി വഴറ്റുക. വഴറ്റുന്ന സമയത്ത് കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും കുറച്ച് ഉപ്പും ചേർത്തു കൊടുക്കണം. ഒരേ പാനിലേക്ക് കുറച്ചുകൂടി വെളിച്ചെണ്ണ ചേർത്ത് ഒരു ടീസ്പൂൺ ജീരകം ചെറിയ കഷണം ഇഞ്ചി 5 വെളുത്തുള്ളി ചതച്ചതും രണ്ട് സവാള ചെറുതായി അരിഞ്ഞതും ചേർക്കുക.
ഇവ നല്ലതുപോലെ വഴന്ന നിറം മാറി വരുമ്പോൾ ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ആവശ്യമായ മുളകുപൊടിയും ഒരു ടീസ്പൂൺ മല്ലിപ്പൊടി അര ടീസ്പൂൺ മഞ്ഞൾപ്പൊടി ആവശ്യത്തിന് ഉപ്പ് ഒരു നുള്ള് കായപ്പൊടി എന്നിവ ചേർത്ത് ഇളക്കി യോജിപ്പിക്കുക.
ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് അടച്ചുവെച്ച് വേവിക്കുക. നന്നായി കുറുകി വരുന്ന ഭാഗം ആകുമ്പോൾ അധികം പുളിയില്ലാത്ത അരക്കപ്പ് തൈര് അതിലേക്ക് ചേർത്ത് കൊടുക്കുക ശേഷം ഇളക്കി യോജിപ്പിക്കുക. നല്ലതുപോലെ തിളച്ച എണ്ണ എല്ലാം തെളിഞ്ഞു വരുമ്പോൾ വെണ്ടയ്ക്ക ചേർത്തു കൊടുക്കുക വീണ്ടും 5 മിനിറ്റ് അടച്ചുവെച്ച് വേവിക്കുക ശേഷം പകർത്തി വയ്ക്കുക. Video credit : Shamees kitchen