Making Of Tasty Vendakka Poriyal : വെണ്ടയ്ക്ക ഉപയോഗിച്ചുകൊണ്ട് വളരെ രുചികരമായ ഒരു വിഭവം തന്നെ ഇന്ന് തയ്യാറാക്കി നോക്കാം. രചകരമായ വെണ്ടയ്ക്ക പൊരിയിൽ തയ്യാറാക്കി നോക്കിയിട്ടുണ്ടോ ഇല്ലെങ്കിൽ ഇതാ ഇതാണ് ശരിയായ റെസിപ്പി. എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി വെണ്ടയ്ക്ക ആവശ്യത്തിന് ഉള്ളത് എടുക്കുക.
ശേഷം മീഡിയം വലുപ്പത്തിൽ കഷണങ്ങളാക്കി മുറിക്കുക അതിനുശേഷം ഒരു പാൻ ചൂടാക്കിയ അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം അര ടീസ്പൂൺ കടുക് ചേർക്കുക അര ടീസ്പൂൺ ജീരകം ചേർക്കുക ശേഷം ഒരു സവാള ചേർത്ത് നന്നായി വഴറ്റുക അതിലേക്ക് 5 ചുവന്നുള്ളി ചതച്ചതും ചേർക്കുക ഉള്ളി വഴന്നു വരുമ്പോൾ അതിലേക്ക് കുറച്ചു വച്ചിരിക്കുന്ന വെണ്ടയ്ക്ക ചേർത്ത് ഇളക്കി യോജിപ്പിക്കുക.
ആവശ്യത്തിന് ഉപ്പ് ചേർക്കുക. വെണ്ടയ്ക്ക ചെറുതായി വഴന്നു വരുമ്പോൾ ഒരു ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ മഞ്ഞൾ പൊടി 5 വെളുത്തുള്ളി ചതച്ചത് ആവശ്യത്തിന് ഉപ്പ് കറിവേപ്പില എന്നിവയും ചേർത്ത് ഇളക്കി യോജിപ്പിക്കുക.
ശേഷം ആവശ്യമെങ്കിൽ അടച്ചുവെച്ച് വേവിക്കാവുന്നതാണ്. ഇല്ലെങ്കിൽ ഇളക്കി കൊടുത്തു കൊണ്ടേയിരിക്കുക. വെണ്ടയ്ക്ക നല്ലതുപോലെ വഴന്നു വരുക മാത്രമല്ല ചെറുതായി ഫ്രൈ ആയി വരികയും വേണം. എങ്കിൽ മാത്രമേ അതിന്റെ ശരിയായ രുചിയിൽ കഴിക്കാൻ പറ്റുകയുള്ളൂ ചെറുതായി ഫ്രൈ ആയി വരുന്ന ഭാഗമാകുമ്പോൾ പകർത്തി വയ്ക്കുക. ശേഷം രുചിയോടെ കഴിക്കാം. Credit : Shamees kitchen