Kerala Style Vendaykka Moru Curry : വെണ്ടയ്ക്കയും തൈരും ചേർത്തുകൊണ്ട് വളരെ രുചികരമായ ഒരു കറി ഉണ്ടാക്കി നോക്കിയാലോ സാധാരണ മോരുകറിയിൽ നിന്നും ഇത് വളരെയധികം വ്യത്യസ്തമായിരിക്കും കൂടാതെ രുചികരവും ആയിരിക്കും നിങ്ങളെല്ലാവരും ഇന്ന് തന്നെ ഒന്ന് ട്രൈ ചെയ്തു നോക്കൂ. ഇത് തയ്യാറാക്കുന്നതിനായി ആദ്യം തന്നെ ഇതിലേക്ക് വേണ്ട അരപ്പാണ് തയ്യാറാക്കേണ്ടത് അതിനുവേണ്ടി ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് അരക്കപ്പ് നാളികേരം ചിരകിയത് ശേഷം 6 ചുവന്നുള്ളി രണ്ട് പച്ചമുളക് ടീസ്പൂൺ ജീരകം അര ടീസ്പൂൺ മഞ്ഞൾപ്പൊടി ആവശ്യത്തിന് വെള്ളം ചേർത്ത് അരച്ച് മാറ്റിവയ്ക്കുക.
അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് മീഡിയം വലുപ്പത്തിൽ അരിഞ്ഞ വെണ്ടയ്ക്ക ഇട്ടു നന്നായി വഴറ്റിയെടുക്കുക ശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കാവുന്നതാണ്. വഴന്നു കഴിയുമ്പോൾ മാറ്റിവയ്ക്കുക ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിക്കുക. അര ടീസ്പൂൺ കടുക് ഒരു നുള്ള് ഉലുവ എന്നിവ ചേർത്ത് പൊട്ടിക്കുക.
ശേഷം ഒരു ടീസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞത് ഒരു ടീസ്പൂൺ വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക 5 മുളക് കറിവേപ്പിലയും ചേർത്തു നന്നായി മൂപ്പിക്കുക ശേഷം വഴറ്റി വച്ചിരിക്കുന്ന വെണ്ടയ്ക്ക ചേർത്തു കൊടുക്കുക. അരച്ചുവെച്ചിരിക്കുന്ന അരപ്പും ചേർത്ത് ഇളക്കി യോജിപ്പിക്കുക അത് നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് എടുത്തു വച്ചിരിക്കുന്ന തൈര് ആവശ്യത്തിന് ചേർത്ത് കൊടുക്കുക.
തൈര് ചേർത്തു കൊടുക്കുമ്പോൾ കട്ടയുള്ള തൈര് ആണ് എടുക്കുന്നത് എങ്കിൽ നന്നായി ഉടച്ചതിനുശേഷം മാത്രം ചേർക്കുക. പിന്നീട് ആവശ്യത്തിന് ഉപ്പും ഒരു നുള്ള് കായപ്പൊടിയും ചേർത്ത് അധികം ചൂടാക്കാൻ നിൽക്കരുത് ഓഫ് ചെയ്യുക. രുചിയോടെ കഴിക്കാം. Credit : Shamees kitchen