എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന വെണ്ടയ്ക്ക മസാല ഫ്രൈ. വെണ്ടയ്ക്ക ഇനി കറുമുറെ കഴിക്കാം. | Making Of Vendakka Crispy Fry

Making Of Vendakka Crispy Fry : വെണ്ടയ്ക്ക ഉപയോഗിച്ച് കൊണ്ട് വളരെ രുചികരമായ ഒരു സ്നാക്ക് നമുക്ക് തയ്യാറാക്കിയാലോ ഇത് വൈകുന്നേരം ചൂട് ചായ വളരെയധികം ആയിരിക്കും ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ വെണ്ടയ്ക്ക വട്ടത്തിൽ ചെറിയ കനത്തിൽ അരിഞ്ഞെടുക്കുക .

അതിനുശേഷം ഒരു വലിയ പാത്രത്തിലേക്ക് പകർത്തി വയ്ക്കുക അതിലേക്ക് ഒരു സവാള ചെറിയ കഷണങ്ങളാക്കി അരിഞ്ഞത് ആ രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞത് കുറച്ച് കറിവേപ്പില കാൽ കപ്പ് അരിപ്പൊടി കാൽ കപ്പ് കടലമാവ് കാൽ ടീസ്പൂൺ ഗരം മസാല അര ടീസ്പൂൺ മുളകുപൊടി കാൽ ടീസ്പൂൺ കുരുമുളകുപൊടി ഒരു ടീസ്പൂൺ പെരുംജീരകപ്പൊടി ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് രണ്ട് നുള്ള് കായപ്പൊടി ആവശ്യത്തിന് ഉപ്പ്.

എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക ശേഷം വളരെ കുറച്ച് മാത്രം വെള്ളം ചേർത്ത് കൈകൊണ്ട് വെണ്ടയ്ക്കയിലേക്ക് മസാല എല്ലാം യോജിപ്പിക്കുക. അതിനുശേഷം അരമണിക്കൂർ നേരത്തേക്ക് അടച്ച് മാറ്റിവയ്ക്കുക അത് കഴിഞ്ഞ് ഒരു പാൻ ചൂടാക്കിയ അതിലേക്ക് പൊരിച്ചെടുക്കുന്നതിന് ആവശ്യമായ വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക.

എണ്ണ ചൂടായി വരുമ്പോൾ വെണ്ടയ്ക്ക ഓരോന്നായി വെളിച്ചെണ്ണയിൽ ഇട്ട് പൊരിച്ചെടുക്കുക ഇല്ലെങ്കിൽ കട്ടപിടിച്ച് കിടക്കും. ശേഷം ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ കോരി മാറ്റാവുന്നതാണ്. ഇതുപോലെ ഒരു ഫ്രൈ നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല എല്ലാവരും ഇന്ന് തന്നെ തയ്യാറാക്കു. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Shamees kitchen

Leave a Reply

Your email address will not be published. Required fields are marked *