കഴിക്കാത്തവരും കഴിച്ചു പോകും. 15 മിനിറ്റിൽ തയ്യാറാക്കാം നല്ല എരിവും പുളിയും ഉള്ള കിടിലൻ വഴുതനങ്ങ കറി. | Making Of Tasty Vazhuthanaga Masala Curry

Making Of Tasty Vazhuthanaga Masala Curry : വഴുതനയെ കഴിക്കാൻ മടി കാണിക്കുന്ന കുട്ടികൾക്ക് ധൈര്യമായി തന്നെ ഈ കറി തയ്യാറാക്കി കൊടുക്കും നല്ല ചപ്പാത്തിയുടെ കൂടെ കഴിക്കാനും ചോറിന്റെ കൂടെ കഴിക്കാനും ഇത് നല്ല കോമ്പിനേഷനാണ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക ശേഷം മുഴുവനായി എടുത്ത ചെറിയ വഴുതനങ്ങയാണ് വേണ്ടത് അത് മുഴുവനായി തന്നെ വെളിച്ചെണ്ണയിലേക്ക് ഇട്ട് വഴറ്റിയെടുക്കുക.

ശേഷം മാറ്റിവെക്കുക അടുത്തതായി അതേ എണ്ണയിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ശേഷം നല്ലതുപോലെ വഴറ്റി എടുക്കുക. സവാളയുടെ നിറം മാറി വരുമ്പോൾ അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്തു കൊടുക്കുക രണ്ട് ടീസ്പൂൺ മല്ലിപ്പൊടി ചേർത്ത് കൊടുക്കുക മുളകുപൊടി ആവശ്യത്തിന് ചേർക്കുക .

ശേഷം പൊടികളുടെ പച്ചമണം മാറി വരുന്നതുവരെ ഇളക്കി യോജിപ്പിക്കുക. അതിനുശേഷം രണ്ട് ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. രണ്ട് തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. തക്കാളി നല്ലതുപോലെ വെന്തു വരുമ്പോൾ ഒരു കപ്പ് തേങ്ങ ചിരകിയത് ചേർത്തു കൊടുക്കുക ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക.

അതിനുശേഷം അതിലെ മിക്സിയുടെ ജാറിലേക്ക് പകർത്തി അരച്ചെടുക്കുക വീണ്ടും പാനിലേക്ക് ഒഴിച്ചു വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. അതിനുശേഷം ഒരു ടീസ്പൂൺ കടുക് ചേർത്ത് കൊടുക്കുക. ഒരു നുള്ള് ഉലുവ ചേർക്കുക കുറച്ചു കറിവേപ്പില മുളകും ചേർത്ത് കൊടുക്കുക ഒരു നുള്ള് മുളകുപൊടി ചേർത്തു കൊടുക്കുക ശേഷം അരച്ചു വച്ചിരിക്കുന്ന അരപ്പും വഴുതനങ്ങയും ചേർത്ത് കൊടുക്കുക. ശേഷം നല്ലതുപോലെ കറി കുറുകി വരുന്നത് വരെ തിളപ്പിക്കുക ശേഷം പകർത്തി വയ്ക്കാവുന്നതാണ്. Video credit : mia kitchen

Leave a Reply

Your email address will not be published. Required fields are marked *