Making Of Soft Vattayappam Easy Way: വട്ടയപ്പം ഉണ്ടാക്കാൻ നിങ്ങൾ റെഡിയാണോ. വളരെ സോഫ്റ്റ് ആയിട്ടുള്ള ബേക്കറികളിൽ നിന്നെല്ലാം കിട്ടുന്ന തരത്തിൽ വട്ടയപ്പം തയ്യാറാക്കാം ഇനി വളരെ എളുപ്പം. അതിനായി ആദ്യം തന്നെ ആവശ്യമുള്ള അളവിൽ പച്ചരി എടുത്ത് നല്ലതുപോലെ കഴുകി വൃത്തിയാക്കിയതിനുശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് കുതിർക്കാൻ ആയി വയ്ക്കുക നല്ലതുപോലെ കുതിർന്നു വന്നതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക.
അതിലെ കുറച്ചു മാത്രം ആദ്യം മിക്സിയിൽ അരച്ചെടുത്ത് ഒരു പാത്രത്തിലേക്ക് പകർത്തുക ശേഷം അതിൽനിന്നും മൂന്ന് ടീസ്പൂൺ മാവ് എടുത്ത് അര ഗ്ലാസ് വെള്ളം ചേർത്ത് ഇളക്കി യോജിപ്പിച്ചതിനുശേഷം അടുപ്പിൽ വച്ച് ചൂടാക്കി കുറുക്കി എടുക്കുക. ബാക്കി പച്ചരി അരക്കുന്ന സമയത്ത് അതിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയതും ചേർത്തു കൊടുത്ത് അരയ്ക്കുക.
ശേഷം അതിലേക്ക് രണ്ട് ടീസ്പൂൺ വെള്ള അവൽ കുതിർത്ത് എടുത്തത് ചേർത്തു കൊടുക്കുക ശേഷം ഒരു ടീസ്പൂൺ ഈസ്റ്റ് ചേർത്തു കൊടുക്കുക. അതുപോലെ തന്നെ മധുരത്തിന് ആവശ്യമായ പഞ്ചസാരയും ചേർത്തു കൊടുക്കുക. അതുപോലെ തന്നെ കുറുക്കിവെച്ചിരിക്കുന്ന മാവ് തണുത്തതിനുശേഷം അതും ചേർത്തു കൊടുക്കുക. എല്ലാം ചേർത്ത് അരച്ചെടുക്കുക.
ശേഷം നേരത്തെ അരച്ചെടുത്ത് മാവിലേക്ക് ഒഴിച്ചു കൊടുക്കുക. അതുകഴിഞ്ഞ് ഇളക്കി യോജിപ്പിച്ച് മാവ് പൊന്തി വരാനായി മാറ്റിവയ്ക്കുക. മാവ് നല്ലതുപോലെ പൊന്തിവന്നതിനുശേഷം സാധാരണ വട്ടയപ്പം ഉണ്ടാക്കുന്നതുപോലെ ഒരു പാത്രത്തിൽ കുറച്ച് എണ്ണ തടകിയതിനു ശേഷം അതിലേക്ക് മാവ് ഒഴിച്ചു കൊടുക്കുക ശേഷം ആവിയിൽ നല്ലതുപോലെ ചൂടാക്കി എടുക്കുക.നന്നായി വെന്ത് വന്നതിനുശേഷം പകർത്തി വയ്ക്കാവുന്നതാണ്. Credit : Mia kitchen