Making Of Tasty Soft Rice Steam Cake : വളരെയധികം രചകരമായ ഒരു പലഹാരമാണ് വട്ടയപ്പം വട്ടയപ്പത്തിന്റെ മാവ് കൃത്യമായി തയ്യാറാക്കിയില്ലെങ്കിൽ അത് സോഫ്റ്റ് ആയി ലഭിക്കുകയില്ല സോഫ്റ്റ് ആയെങ്കിൽ മാത്രമേ വട്ടയപ്പം കഴിക്കാൻ വളരെ രുചി ഉണ്ടാവുകയുള്ളൂ. അതുകൊണ്ട് ഇനി നമുക്ക് വട്ടയപ്പം കൃത്യമായി തന്നെ തയ്യാറാക്കിയേക്കാം എങ്ങനെയാണ് കൃത്യമായി തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് ഒരു പാത്രത്തിൽ ഒരു ടീസ്പൂൺ ഈസ്റ്റ് എടുക്കുക .
അതിലേക്ക് ചെറിയ ചൂടുള്ള വെള്ളം ഒഴിച്ച് മാറ്റിവയ്ക്കുക. അതിനുശേഷം ഒരു വലിയ പാത്രം എടുത്ത് അതിലേക്ക് മൂന്ന് കപ്പ് പച്ചരി നന്നായി കഴുകി വൃത്തിയാക്കി കുതിർക്കാനായി മാറ്റിവയ്ക്കുക നന്നായി കുതിർന്നു വന്നതിനു ശേഷം അത് മറ്റൊരു പാത്രത്തിലേക്ക് പകർത്തുക. അതിലേക്ക് ഒരു കപ്പ് ചോറ് ഒരു കപ്പ് നാളികേരം ചിരകിയത് അതോടൊപ്പം തന്നെ മധുരത്തിന് ആവശ്യമായ പഞ്ചസാര നേരത്തെ മാറ്റിവെച്ചിരിക്കുന്ന ഈസ്റ്റ് എന്നിവ ചേർത്ത് ആദ്യം തന്നെ നന്നായി ഇളക്കി യോജിപ്പിക്കുക അതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് കുറേശ്ശെയായി ചേർത്തുകൊണ്ട് ആവശ്യത്തിന് വെള്ളവും ഒഴിച്ച് നന്നായി അരച്ചെടുക്കുക ഒട്ടും തന്നെ അരിക്കുമ്പോൾ തരികൾ ഉണ്ടാകാൻ പാടില്ല
അത്രയും നൈസായി തന്നെ ആയിരിക്കേണ്ടതാണ് ശേഷം ഇതൊരു പാത്രത്തിലേക്ക് പകർത്തി വെച്ച് അടച്ച് വയ്ക്കുക. മാവ് നല്ലതുപോലെ പൊന്തി വരുന്നതിനു വേണ്ടിയാണ് ഇതുപോലെ ചെയ്യുന്നത്. ഈ പറഞ്ഞ അളവിൽ നിങ്ങൾ തയ്യാറാക്കുകയാണെങ്കിൽ മാവ് നല്ല രീതിയിൽ തന്നെ പൊന്തി വരികയും ഉണ്ടാക്കുമ്പോൾ വളരെ സോഫ്റ്റ് ആയ ഒട്ടയപ്പം ഉണ്ടാക്കാൻ സാധിക്കുന്നതും ആണ് മാവ് നന്നായി പൊന്തി വന്നതിനുശേഷം
അപ്പം ഉണ്ടാക്കുന്ന പാത്രമെടുത്ത് അതിലേക്ക് കുറച്ചു വെളിച്ചെണ്ണയോ ആദ്യം ചെറുതായി തടവി കൊടുത്തതിനു ശേഷം ആവശ്യത്തിന് അതിലേക്ക് മാവു ഒഴിച്ച് വയ്ക്കുക. ആ പാത്രത്തിന്റെ പകുതിയോളം ഒഴിച്ചാൽ മതി അതിനുശേഷം ഇഡലി പാത്രത്തിൽ ആവശ്യത്തിന് വെള്ളം ഒഴിച്ച് ചൂടാക്കാൻ വയ്ക്കുക ആവി വന്നു തുടങ്ങുമ്പോൾ അതിനു മുകളിൽ ഒരു തട്ട് വെച്ച് അതിലേക്ക് മാവ് പകർത്തിയ പാത്രം ഇറക്കി വയ്ക്കുക ശേഷം 10 മിനിറ്റ് അടച്ചു വയ്ക്കുക. അതുകഴിഞ്ഞ് പുറത്തേക്ക് എടുത്തു നോക്കു വളരെ പഞ്ഞി പോലെ സോഫ്റ്റ് ആയ വട്ടയപ്പം റെഡി. Credit : Rathna’s kitchen