Making Of Tasty Vada With Dosa Batter ; വട കഴിക്കാൻ ഇഷ്ടമില്ലാത്തവർ ആരും തന്നെ ഉണ്ടാകില്ല. രാവിലെ ബ്രേക്ക്ഫാസ്റ്റിന്റെ കൂടെയും വൈകുന്നേരം ചൂട് ചായയുടെ കൂടെയും വട കഴിക്കാൻ ഇഷ്ടമില്ലാത്ത ആരും തന്നെ ഉണ്ടാകില്ല. ഒരു കപ്പ് ദോശമാവ് ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ നമുക്ക് വട തയ്യാറാക്കാവുന്നതേയുള്ളൂ.
ഇത് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക ശേഷം ഒരു സവാള ചെറുതായി അരിഞ്ഞതും എരിവിന് ആവശ്യമായ പച്ചമുളക് ചെറുതായി അരിഞ്ഞതും ഒരു ചെറിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞതും ചേർത്തു കൊടുക്കുക.
ശേഷം കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. നന്നായി വഴന്നു വരുമ്പോൾ എരിവിന് ആവശ്യമായ വറ്റൽമുളക് പൊടിച്ചതും കുറച്ചു കുരുമുളകും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം അരക്കപ്പ് വെള്ളവും ആവശ്യത്തിന് ഉപ്പും ഒരു കപ്പ് ദോശമാവും ചേർത്ത് കൈവിടാതെ നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
നന്നായി കട്ടിയായി വരുന്ന സമയത്ത് പകർത്തി വയ്ക്കുക ശേഷം ഒരു പാൻ ചൂടാക്കി പൊരിക്കുന്നതിന് ആവശ്യമായ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക ശേഷം മാവ് കയ്യിലെടുത്ത് വടയുടെ ഷേപ്പിൽ തയ്യാറാക്കി എണ്ണയിൽ ഇട്ട് പൊരിച്ചെടുക്കുക. ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ എടുക്കാവുന്നതാണ്. Credit : mia kitchen