Making Of Uppumavu With Wheat : സാധാരണയായി നമ്മളെല്ലാവരും റവ ഉപയോഗിച്ചു കൊണ്ടാണല്ലോ ഉപ്പുമാവ് തയ്യാറാക്കാറുള്ളത് എന്നാൽ റവ ഇല്ലാത്ത സമയത്ത് നമുക്ക് ഉപ്പുമാവ് കഴിക്കാൻ തോന്നിയാലോ വിഷമിക്കേണ്ട ഗോതമ്പ് പൊടി ഉപയോഗിച്ചുകൊണ്ട് നമുക്ക് ഉപ്പുമാവ് തയ്യാറാക്കാം സാധാരണ റവ ഉപ്പുമാവ് കഴിക്കുന്നത് പോലെ വളരെ സോഫ്റ്റ് ആയിരിക്കും ഇതും. എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒന്നര കപ്പ് ഗോതമ്പ് പൊടി ഒരു പാത്രത്തിലേക്ക് എടുത്തു വയ്ക്കുക .
അതിലേക്ക് കുറേശ്ശെയായി വെള്ളം ചേർത്ത് ഗോതമ്പ് പുട്ട് തയ്യാറാക്കുമ്പോൾ അതിന് ഗോതമ്പ് പൊടി നനയ്ക്കുന്നത് പോലെ നനച്ച് എടുക്കുക. അതിനുശേഷം ഇഡലി പാത്രത്തിൽ കുറച്ച് വെള്ളം വെച്ച് ചൂടാക്കുക ആവി വന്ന് തുടങ്ങുമ്പോൾ അതിനുമുകളിൽ ആയൊരു തട്ട് വച്ചു കൊടുക്കുക ശേഷം അതിനെ മുകളിലേക്ക് നനച്ചു വച്ചിരിക്കുന്ന ഗോതമ്പ് പൊടി ഇട്ടു കൊടുത്ത് ആവിയിൽ ഒരു 5 മിനിറ്റ് വേവിച്ചെടുക്കുക അതൊരു പാത്രത്തിലേക്ക് പകർത്തി മിക്സിയിൽ നല്ലതുപോലെ പൊടിച്ചെടുത്ത് മാറ്റുക.
അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതിലേക്ക് ചെറിയ പരിപ്പ് ചേർത്ത് കൊടുക്കുക ശേഷം ഒരു സവാള ചെറുതായി അരിഞ്ഞത് ആവശ്യമായ പച്ചമുളക് ഒരു ചെറിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത് എന്നിവ ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക.
ശേഷം കുറച്ച് ക്യാരറ്റും ഗ്രീൻപീസും ചേർത്തു കൊടുക്കുക പച്ചക്കറി എല്ലാം നന്നായി വെന്തു വരുമ്പോൾ കുറച്ചു തക്കാളി ചേർത്തു കൊടുക്കുക ശേഷം വീണ്ടും ഇളക്കി യോജിപ്പിക്കുക തക്കാളി നല്ലതുപോലെ ഉടഞ്ഞു വരുമ്പോൾ ഒരു കപ്പ് തേങ്ങ ചിരകിയത് ചേർത്ത് കൊടുക്കുക. ശേഷം ഗോതമ്പ് പൊടി പൊളിച്ചു വെച്ചിരിക്കുന്നത് നന്നായി ഇളക്കി യോജിപ്പിക്കുക. മീഡിയം തീയിൽ വച്ച് 5 മിനിറ്റ് അടച്ചുവെച്ച് വേവിക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കി പാകമാകുമ്പോൾ പകർത്താം. Credit : mia kitchen