Making Of Unniyappam In !0 Minute : ഉണ്ണിയപ്പം എല്ലാവർക്കും കഴിക്കാൻ വളരെയധികം ഇഷ്ടമാണല്ലോ എന്നാൽ ഇനി കഴിക്കുന്നവർക്ക് എല്ലാം തന്നെ ഉണ്ണിയപ്പം ഉണ്ടാക്കുകയും ചെയ്യാം. എങ്ങനെയാണ് 10 മിനിറ്റ് കൊണ്ട് ഉണ്ണിയപ്പത്തിന്റെ മാവും ഉണ്ണിയപ്പവും തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം തന്നെ മധുരത്തിന് ആവശ്യമായ ശർക്കര ഒരു പാത്രത്തിലേക്ക് ഇട്ട് കുറച്ചു വെള്ളം ചേർത്ത് അലിയിക്കാൻ വയ്ക്കുക.
ശർക്കരപ്പാനി തയ്യാറായശേഷം പകർത്തി വയ്ക്കുക. അടുത്തതായി വറുക്കാത്ത പച്ചരി നൈസ് പൊടിയായി എടുത്തത് ഒരു കപ്പ് പാത്രത്തിലേക്ക് എടുക്കുക. അതിലേക്ക് അര കപ്പ് ഗോതമ്പ് പൊടി അല്ലെങ്കിൽ അരക്കപ്പ് മൈദ പൊടി ചേർത്തു കൊടുക്കുക ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക ഇത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതിനുശേഷം മാറ്റിവച്ചിരിക്കുന്ന ശർക്കരപ്പാനി ചൂടിൽ തന്നെ പൊടിയിലേക്ക് ഒഴിച്ചുകൊടുക്കുക .
ഒഴിക്കുന്നതിനോടൊപ്പം തന്നെ നന്നായി ഇളക്കി യോജിപ്പിക്കുകയും ചെയ്യുക. എങ്കിലും മാത്രമേ നല്ല ഉണ്ണിയപ്പം ഉണ്ടാക്കാൻ സാധിക്കൂ. നിങ്ങൾക്ക് തേങ്ങാക്കൊത്ത് വറുത്ത് ചേർക്കണമെങ്കിൽ ചേർക്കാം അണ്ടിപ്പരിപ്പ് വറുത്തു ചേർക്കണമെങ്കിൽ ചേർക്കാം. കുറച്ച് കറുത്ത എള്ളും കൂടി ചേർക്കുകയാണെങ്കിൽ വളരെ ടേസ്റ്റി ആയിരിക്കും. മാവിലേക്ക് ആവശ്യമുള്ളത് ഒഴിച്ചതിനുശേഷം വീണ്ടും ഇളക്കി യോജിപ്പിക്കുക.
കുറച്ച് ഏലക്കാപ്പൊടി ചേർത്ത് കൊടുക്കുക. അതിനുശേഷം ഒരു ടീസ്പൂൺവെള്ളത്തിൽ കാൽ ടീസ്പൂൺ സോഡാപ്പൊടി ഇളക്കി യോജിപ്പിച്ച ശേഷം മാവിലേക്ക് ഒഴിച്ച് യോജിപ്പിക്കുക. ഒരുപാട് ലൂസ് അല്ലാത്ത മാവ് വേണം തയ്യാറാക്കുവാൻ. അതിനുശേഷം ഉണ്ണിയപ്പം ഉണ്ടാക്കുന്ന പാത്രം ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ശേഷം ഉണ്ണിയപ്പം തയ്യാറാക്കാവുന്നതാണ്. Crepdit : sruthis kitchen