Making Of Tasty Unniyappam : ഉണ്ണിയപ്പം നമുക്ക് വളരെ പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റും സാധാരണ ഉണ്ണിയപ്പത്തിന്റെയും മാവ് തയ്യാറാക്കിയാൽ കുറച്ചു സമയം അത് മാറ്റിവയ്ക്കേണ്ട സാഹചര്യമല്ല ഉണ്ട് ഇനി അതൊന്നും ആവശ്യമില്ല മാവ് തയ്യാറാക്കിയ ഉടനെ തന്നെ നമുക്ക് ഉണ്ണിയപ്പം തയ്യാറാക്കാം. ഇതിനായി ആദ്യം തന്നെ അരക്കിലോ ശർക്കര ഒരു പാത്രത്തിലേക്ക് എടുത്തു വയ്ക്കുക അതിലേക്ക് മൂന്ന് കപ്പ് വെള്ളം ഒഴിച്ച് പാനിയാക്കി എടുക്കുക.
അതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് കാൽ കപ്പ് പഞ്ചസാര 9 ഏലക്കായ എന്നിവ ചേർത്ത് നന്നായി പൊടിച്ചെടുത്ത് മാറ്റിവയ്ക്കുക അടുത്തതായി മറ്റൊരു പാത്രത്തിലേക്ക് രണ്ട് അരക്കപ്പ് വറുക്കാത്ത അരിപ്പൊടി എടുക്കുക അതിലേക്ക് പൊടിച്ചു വച്ച പഞ്ചസാരയും ഏലക്കായയും ചേർത്തു കൊടുക്കുക ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക നന്നായി ഇളക്കി യോജിപ്പിക്കുക .
അതിനുശേഷം ചെറിയ ചൂടോടുകൂടിയ ശർക്കരപ്പാനി അതിലേക്ക് ഒഴിച്ചു കൊടുക്കുക അതോടൊപ്പം തന്നെ നന്നായി ഇളക്കി കൊടുക്കുക ഒട്ടും തന്നെ കട്ടയില്ലാതെ വേണം ഇളക്കി യോജിപ്പിക്കേണ്ടത്. ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് കുറച്ച് നെയ്യൊഴിക്കുക ശേഷം കുറച്ച് തേങ്ങാക്കൊത്ത് അതിലേക്കിട്ട് ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ വറുത്തെടുക്കുക അതോടൊപ്പം തന്നെ ഒരു ടീസ്പൂൺ കറുത്ത എള്ള് കൂടി ചേർത്ത് കൊടുക്കുക. അത് നന്നായി ചൂടാറിയതിനു ശേഷം മാത്രേ ഒഴിച്ചുകൊടുക്കുക.
അടുത്തതായി ഒരു ടീസ്പൂൺ വെള്ളത്തിൽ കാൽ ടീസ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് ഇളക്കി യോജിപ്പിച്ചതിനുശേഷം അതും മാവിലേക്ക് ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ഉണ്ണിയപ്പം ഉണ്ടാക്കുന്ന പാത്രം ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചതിനു ശേഷം മാവ് ആവശ്യത്തിന് ഒഴിച്ചു കൊടുക്കുക ഒരു ഭാഗം നന്നായി മൊരിഞ്ഞു വരുമ്പോൾ തിരിച്ചിട്ട് കൊടുക്കുക ഈ രീതിയിൽ ഉണ്ണിയപ്പം തയ്യാറാക്കുക. Credit : sruthis kitchen