Easy Pearl Onion Thoran : ഇന്ന് ചോറുണ്ണാൻ കിടിലൻ ഉള്ളിത്തോരൻ തയ്യാറാക്കിയാലോ ഉച്ചയ്ക്ക് ചോറുണ്ണാനും രാത്രിയിൽ ചോറുണ്ണാനും ഇതുമാത്രം തന്നെ ധാരാളം ഇതെങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം അതിനായി 750 ഗ്രാം ചുവന്നുള്ളി ചെറുതായി മാറ്റിവയ്ക്കുക അതിനുശേഷം മറ്റൊരു പാത്രത്തിൽ ഒരു തേങ്ങ ചിരകിയത് എടുക്കുക ,
അതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ആവശ്യമായ മുളകുപൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടി എന്നിവ ചേർത്തു ഇളക്കി യോജിപ്പിക്കുക അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക .
ശേഷം അര ടീസ്പൂൺ കടുക് ഒരു വറ്റൽമുളക് കുറച്ചു കറിവേപ്പില ചേർത്ത് ചൂടാക്കി അതിനുശേഷം മുറിച്ചു വച്ചിരിക്കുന്ന ചുവന്നുള്ളി ചേർത്ത് വഴറ്റിയെടുക്കുക. പകുതി വഴന്നു വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് ഇളക്കി യോജിപ്പിച്ച് വളരെ കുറച്ച് മാത്രം വെള്ളം ചുറ്റും ഒഴിച്ച് അടച്ചുവെച്ച് വേവിക്കുക.
10 മിനിറ്റ് കൊണ്ട് തന്നെ നല്ലതുപോലെ റെഡിയായി വരുന്നതാണ് ഇടയ്ക്ക് ഇടയ്ക്ക് കൊടുക്കാൻ മറക്കരുത് ശേഷം പകർത്തി വയ്ക്കാം. ഇന്നുതന്നെ എല്ലാവരും ഇതുപോലെ ഒരു ഉള്ളി തോരൻ തയ്യാറാക്കി നോക്കൂ. ഇത് ചോറിന്റെ കൂടെ മാത്രമല്ല ദോശയുടെ കൂടെയും അപ്പത്തിന്റെ കൂടെയും എല്ലാം കോമ്പിനേഷൻ ആകാറുണ്ട്. Credit : Sheeba’s recipe