സവാള ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ ഒരു ഉള്ളി തോരൻ തയ്യാറാക്കി എടുക്കാം. ഇതുണ്ടെങ്കിൽ ചോറുണ്ണാൻ മറ്റ് കറികളുടെ ആവശ്യമില്ല. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു കപ്പ് തേങ്ങ ചിരകിയത് ഒരു പച്ചമുളക്, മൂന്നു വലിയ വെളുത്തുള്ളി ഒരുമിക്സിയുടെ ജാറിൽ ഇട്ട് വെള്ളം ചേർക്കാതെ നന്നായി കറക്കി എടുക്കുക. ശേഷം മാറ്റിവെക്കുക.
അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടായതിനു ശേഷം ഒരു ടീസ്പൂൺ കടുകിട്ട് പൊട്ടിക്കുക. അതിലേക്ക് രണ്ടു വറ്റൽമുളക്, ആവശ്യത്തിന് കറിവേപ്പില ചേർത്തു കൊടുക്കുക. ശേഷം അര ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്തു മൂപ്പിക്കുക. മൂത്ത് വരുമ്പോൾ അതിലേക്ക് ആവശ്യമായ പച്ചമുളക് ചേർത്ത് കൊടുക്കുക.
പച്ചമുളക് മൊരിഞ്ഞു വരുമ്പോൾ അതിലേക്ക് മൂന്ന് വലിയ സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. സവാള ചെറുതായി വാടി വരുമ്പോൾ അതിലേക്ക് അരച്ചു വച്ചിരിക്കുന്ന തേങ്ങ ചേർത്തു കൊടുക്കുക. ശേഷം വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ചെറിയ തീയിൽ അടച്ചുവെച്ച് വേവിക്കുക. ഇടയ്ക്കിടെ ഇളക്കി കൊടുക്കേണ്ടതാണ്.
എരുവ് പാകമാണോ എന്ന് നോക്കുക. ആവശ്യമെങ്കിൽ പച്ചമുളക് ചേർത്തു കൊടുക്കാവുന്നതാണ്. അതിനുശേഷം സവോളയെല്ലാം വാടി തേങ്ങയും പാകമായി വരുമ്പോൾ മറ്റൊരു പാത്രത്തിലേക്ക് പകർത്തി വെക്കുക. നല്ല ചൂട് ചോറിന്റെ കൂടെ ഇതുപോലെ ഒരു ഉള്ളി തോരൻ ഉണ്ടെങ്കിൽ മറ്റ് കറികൾ ഒന്നും കൂടാതെ വളരെ രുചികരമായി തന്നെ കഴിക്കാം. എല്ലാവരും ഇന്ന് തന്നെ തയ്യാറാക്കി നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.