How To Make Ulii Theeyal : ചോറിന്റെ കൂടെ കഴിക്കാൻ വളരെ രുചികരമായ ഉള്ളി തീയൽ ഉണ്ടാക്കാം. ചോറുണ്ണാൻ ഇനി വേറെ കറികളുടെ ആവശ്യമൊന്നുമില്ല ഉള്ളി തീയൽ മാത്രം മതി. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം ആദ്യം കുറച്ചു കറിവേപ്പില ഇട്ടു കൊടുക്കുക ശേഷം നാല് പിടി തേങ്ങ ചിരകിയത് ചേർത്തു കൊടുക്കുക. അതോടൊപ്പം തന്നെ ആവശ്യമായ ഉണക്കമുളക് ചേർത്തു കൊടുക്കുക.
ശേഷം മൂന്ന് ടീസ്പൂൺ മല്ലി ചേർത്തുകൊടുക്കുക ശേഷം നല്ലതുപോലെ വറുത്തെടുക്കുക.നന്നായി വറുത്ത പരുവം ആകുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്തു കൊടുത്ത് ഇളക്കി യോജിപ്പിക്കുക ശേഷം അതൊരു പാത്രത്തിലേക്ക് പകർത്തുക ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് പകർത്തി ആവശ്യത്തിന് വെള്ളം ഒഴിച്ച് അരച്ചെടുക്കുക.
അടുത്തതായി ഒരു മൺചട്ടി ചൂടാക്കി കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം അതിലേക്ക് കുറച്ച് തേങ്ങാക്കൊത്തും കറിവേപ്പിലയും ചേർത്തു കൊടുക്കുക ശേഷം 20 ചുവന്നുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ഉള്ളി നല്ലതുപോലെ വഴന്ന പരിവം ആകുമ്പോൾ അതിലേക്ക് അരപ്പ് ചേർത്ത് കൊടുത്ത് ഇളക്കി യോജിപ്പിക്കുക .
ആവശ്യമുള്ള വെള്ളം ചേർത്ത് കൊടുക്കുക ഉപ്പ് ചേർത്ത് കൊടുക്കുക വാളൻപുളി പിഴിഞ്ഞ വെള്ളം ആവശ്യത്തിന് ചേർത്ത് കൊടുക്കുക. ഉള്ളി നിങ്ങൾക്ക് മുഴുവനായോ അരിഞ്ഞോ ചേർത്ത് കൊടുക്കാവുന്നതാണ്. ശേഷം അടച്ചുവെച്ച് വേവിക്കുക നല്ലതുപോലെ കുറുകി പരുവമായി വരേണ്ടതാണ് എണ്ണ എല്ലാം തെളിഞ്ഞു പാകമാകുമ്പോൾ പകർത്തുക. ശേഷം കുറച്ചു വെളിച്ചെണ്ണ ചൂടാക്കി കടുകും വറ്റൽ മുളകും കറിവേപ്പിലയും ചേർത്ത് മൂപ്പിച്ച് അതിലേക്ക് താളിക്കുക. Credit : video credit : mia kitchen