Making Of Tasty Ulli Chammanthi : ചെറിയ ചുവന്നുള്ളി ഉപയോഗിച്ചുകൊണ്ട് വളരെയധികം രുചികരമായ ഒരു ചമ്മന്തി തയ്യാറാക്കി നോക്കിയാലോ. ഇതുപോലെ ഒരു ചമ്മന്തി ഉണ്ടെങ്കിൽ വയറു നിറയുവോളം ചോറുണ്ണാം. ഈ ചമ്മന്തി എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാൻ ചൂടാക്കി അതിലേക്ക് അര ടീസ്പൂൺ മല്ലി അര ടീസ്പൂൺ ജീരകം അര ടീസ്പൂൺ കടുക് കാൽ ടീസ്പൂൺ ഉലുവ എന്നിവ ചേർത്ത് നല്ലതുപോലെ ചൂടാക്കുക.
അതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു നല്ലതുപോലെ പൊടിച്ചെടുക്കുക. അതിനുശേഷം പാനിലേക്ക് ആവശ്യത്തിന് നല്ലെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ ഉഴുന്ന് ചേർത്തുകൊടുക്കുക ശേഷം അതിലേക്ക് ആവശ്യത്തിന് ചെറിയ ഉള്ളി ചേർത്തു കൊടുക്കുക. കറിവേപ്പിലയും ചേർത്ത് നല്ലതുപോലെ വഴറ്റി എടുക്കുക.
വഴന്നു വരുമ്പോൾ അര ടീസ്പൂൺ മഞ്ഞൾ പൊടി ഒരു ടീസ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ കായപ്പൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് പൊടികളെല്ലാം പച്ചമണം മാറി വരുന്നത് വരെ ഇളക്കി യോജിപ്പിച്ച് എടുക്കുക. ശേഷം അതിലേക്ക് പുളിക്ക് ആവശ്യമായ നാരങ്ങാനീര് ചേർത്ത് കൊടുക്കുക. അതിനുശേഷം നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക.
ഡ്രൈയായി വരുമ്പോൾ പിടിച്ചു വച്ചിരിക്കുന്ന മസാലയും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം ഒരു ടീസ്പൂൺ ശർക്കരയും ചേർത്തു കൊടുത്ത് വീണ്ടും നന്നായി ഇളക്കി എടുക്കുക. എല്ലാം നല്ലതുപോലെ മിക്സ് ആയി വന്നതിനുശേഷം പകർത്തി വയ്ക്കാം. രുചികരമായ ഉള്ളി കൊണ്ടുള്ള ഈ ചമ്മന്തി എല്ലാവരും തയ്യാറാക്കി നോക്കൂ. Video credit : Fathimas curry world