തനി നാടൻ രീതിയിൽ കേരള സ്റ്റൈൽ ഉള്ളി മസാല. ഇതുവരെ കഴിച്ചു നോക്കിയിട്ടില്ലാത്തവർ ഇനിയും ഇതിന്റെ രുചി അറിയാതെ പോകരുത്. | Side dish for Rice, Chappati

Side dish for Rice, Chappati : ചൂട് ചോറിൻറെ കൂടെയും ചപ്പാത്തിയുടെ കൂടെയും ദോശയുടെ കൂടെയുമെല്ലാം വളരെ കിടിലൻ കോമ്പിനേഷൻ ആയി കഴിക്കാൻ പറ്റുന്ന വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കാൻ പറ്റുന്നതുമായ ഒരു ഉള്ളി മസാലയുടെ റെസിപ്പി പരിചയപ്പെടാം. ഇതുപോലെ ഒരു മസാല ഉണ്ടെങ്കിൽ എത്ര ചോറും ദോശയും കഴിക്കുന്നു എന്ന് നമുക്ക് പറയാൻ പറ്റില്ല. ഇതെങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആരൊക്കെ തേങ്ങ ചിരകിയത് ചേർത്ത് വറുത്തെടുക്കുക.

ചെറുതായി നിറം മാറി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ കുരുമുളക് അര ടീസ്പൂൺ ജീരകം അര ടീസ്പൂൺ മഞ്ഞൾ പൊടി അമ്മ രണ്ട് ടീസ്പൂൺ നിലക്കടല എന്നിവ ചേർത്തല നല്ലതുപോലെ വറുത്തെടുക്കുക ശേഷം ഒരു മിക്സിയിലേക്കിട്ട് ആവശ്യത്തിന് വെള്ളമൊഴിച്ച് അരച്ചെടുത്ത് മാറ്റി വയ്ക്കുക. അടുത്തതായി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക.

അതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞതും ചേർത്ത് വഴറ്റിയെടുക്കുക അതോടൊപ്പം രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞത് ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ആവശ്യത്തിന് കറിവേപ്പില 20 ചെറിയ ഉള്ളി എന്നിവ ചേർത്ത് വഴറ്റുക. ചെറിയ ഉള്ളി ചെറുതായി വഴന്നു വരുമ്പോൾ അതിലേക്ക് ആവശ്യമായ മുളകുപൊടി രണ്ട് ടീസ്പൂൺ മല്ലിപ്പൊടി ചേർത്ത് പൊടികളുടെ പച്ചമണം മാറി വരുന്നത് വരെ ഇളക്കി കൊടുക്കുക.

അതിനുശേഷം പുളിക്ക് ആവശ്യമായ വാളൻപുളി പിഴിഞ്ഞ് ഒഴിക്കുക. അതിനുശേഷം അരച്ച് വെച്ചിരിക്കുന്നതും ആവശ്യത്തിന് വെള്ളവും ചേർത്ത് അടച്ചുവെച്ച് വേവിക്കുക. 10 മിനിറ്റ് അടച്ചുവെച്ച് വേവിക്കുക ഇടയ്ക്ക് ഇളക്കി കൊടുക്കുക. അതിലേക്ക് ഉപ്പ് ചേർത്ത് കൊടുക്കുക. കറി നല്ലതുപോലെ കുറുകി വന്നതിനുശേഷം പകർത്തി വയ്ക്കാം. Credit : Shamees kitchen

Leave a Reply

Your email address will not be published. Required fields are marked *