Making Of Tasty Tomato Rice : എന്നും സാധാരണ രീതിയിൽ ചോറും കറിയും കഴിക്കുന്നതിനേക്കാൾ വളരെ വ്യത്യസ്തമായ രീതിയിൽ ഇന്ന് ഊണ് കഴിച്ചാലോ. വളരെയധികം രചകരമായ തക്കാളി ചോറ് ഇതുപോലെ തയ്യാറാക്കി നോക്കൂ. ഇത് കഴിക്കാൻ മറ്റു കറികളുടെ ആവശ്യമൊന്നും തന്നെയില്ല. എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ 5 കപ്പ് ജീരക റൈസ് എടുക്കുക .
ശേഷം നന്നായി വേവിച്ച് മാറ്റി വയ്ക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് രണ്ട് ടീസ്പൂൺ ഓയിൽ ഒഴിച്ചു കൊടുക്കുക ശേഷം രണ്ട് ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതിലേക്ക് അര ടീസ്പൂൺ ഉഴുന്ന് ഒരു നുള്ള് ഉലുവ ആവശ്യത്തിന് കറിവേപ്പില എന്നിവ ചേർത്ത് മൂപ്പിക്കുക ശേഷം ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്ത വഴറ്റിയെടുക്കുക.
അതോടൊപ്പം രണ്ട് പച്ചമുളക് കീറിയതും ചേർത്ത് കൊടുക്കുക. ഉള്ളി വഴന്നുവന്നതിനുശേഷം അതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി ചേർത്ത് മൂപ്പിക്കുക ശേഷം കാൽ ടീസ്പൂൺ പെരുംജീരകപ്പൊടിയും ചേർത്ത് കൊടുക്കുക. അടുത്തതായി നാലു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക ആവശ്യത്തിനും മല്ലിയിലയും ചേർത്ത് തക്കാളി നല്ലതുപോലെ വഴറ്റിയെടുക്കുക.
തക്കാളി ഉടഞ്ഞ് വന്നതിനു ശേഷം അതിലേക്ക് കാൽ കപ്പ് ചൂടുവെള്ളം ഒഴിച്ചു കൊടുക്കുക. നന്നായി ഇളക്കി യോജിപ്പിക്കുക ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ നെയ്യ് കൂടി ചേർത്താൽ നന്നായി രുചികരമായിരിക്കും. അതിനുശേഷം വേവിച്ച് വച്ചിരിക്കുന്ന അരിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക. ശേഷം രുചിയോടെ കഴിക്കാം. Credit : Sheeba’s recipes